കുവൈറ്റ്: കുവൈറ്റില്‍ കുടുംബ സന്ദര്‍ശക വിസ അനുകൂലിച്ചു ഭൂരിപക്ഷം സ്വദേശികളും. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പ്രാദേശിക ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സ്വദേശികള്‍ പ്രായഭേദമന്യേ പ്രവാസികള്‍ക്ക് കുടുംബ സന്ദര്‍ശക വിസ അനുവദിക്കണമെന്ന ആവശ്യങ്ങള്‍ക്ക് അനുകൂല അഭിപ്രായം രേഖപെടുത്തിയത്.
കുടുംബ സന്ദര്‍ശക വിസ തുറക്കുന്നതോടു കൂടി വാണിജ്യപരമായി ഉണര്‍വ് ഉണ്ടാകുമെന്നും പ്രതിസന്ധികള്‍ നേരിടുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്ന് ഉണര്‍വ് ഉണ്ടാകുമെന്നും വിസ ഫീസ് റെസിഡന്റ് പെര്‍മിറ്റ് ഫീസ് ഇന്‍ഷുറന്‍സ് മുഖവിലയിലൂടെ രാജ്യത്തിനു സാമ്പത്തികമായും മുതല്‍ കൂട്ടാകുമെന്നും യുഎഇ സൗദി ഖത്തര്‍ മുതലായ ജിസിസി സഹോദര രാജ്യങ്ങളെ ചൂണ്ടി കാട്ടി ഭൂരിപക്ഷം പേരും അഭിപ്രായം പ്രകടിപ്പിച്ചു.
അതെ സമയം വിസ അനുവദിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു ആയിരിക്കണമെന്നും ചിലര്‍ അഭിപ്രായപെട്ടു. 5ശതമാനത്തോളം പേര് ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയുന്നവര്‍ക്ക് മാത്രമായി വിസ അനുവദിക്കാമെന്നും അഭിപ്രായപെട്ടു.
+ There are no comments
Add yours