മുതിർന്ന നടൻ നാന പടേക്കറുടെ മരണവാർത്ത വ്യാഴാഴ്ച പുറത്തുവന്നതുമുതൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്. ചലച്ചിത്രമേഖലയിലുള്ളവരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച്, നാന പടേക്കറുടെ സംസ്കാര ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാർ അറിയിച്ചു.
മറാഠി നാടകരംഗത്തും മറാഠി, ഹിന്ദി ചലച്ചിത്രമേഖലയിലും നടൻ നാന പടേക്കർ നൽകിയ അതുല്യമായ സംഭാവനകൾ കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ‘പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ’ നടത്താൻ തീരുമാനിച്ചതായി ആശിഷ് ഷെലാർ ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഹിന്ദി, മറാത്തി സിനിമകളിലെ അതുല്യ പ്രതിഭയായ നാനാ പടേക്കർ 75-ാം വയസ്സിൽ വിടപറഞ്ഞു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മകൻ മൽഹാർ പടേക്കർ മരണവിവരം സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ 5.20ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് പതിറ്റാണ്ടിനടുത്ത് നീണ്ടുനിന്ന സിനിമാ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്. എന്നാൽ നാനാ പടേക്കറുടെ കഥ അവിടെ അവസാനിക്കുന്നില്ല. കാരണം അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയുടെ ഓർമയിൽ ഇനിയും ജീവിക്കും.
‘പരിന്ദ’യിലെ അണ്ണാ മുതൽ ‘ക്രാന്തിവീർ’ലെ പ്രതാപ് നാരായൺ തിലക് വരെ, ‘വെൽക്കം’യിലെ ഉദയ് ഷെട്ടി മുതൽ ‘നട്സമ്രാട്’യിലെ ഗണപത് ബെൽവൽക്കർ വരെ ഒരു നടൻ എത്രയധികം ജീവിതങ്ങൾ ജീവിച്ചുവെന്നതിന്റെ കഥ കൂടിയാണ് നാനാ പടേക്കറുടെ സിനിമാ ജീവിതം.
മുരുഡ്-ജൻജിറയിൽ നിന്ന് സിനിമയിലേക്ക്
1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ മുരുഡ്-ജൻജിറയിലാണ് വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കറുടെ ജനനം. സിനിമയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് നാടകത്തിന്റെ ലോകത്തായിരുന്നു അദ്ദേഹം.
1978ൽ മുജഫർ അലി സംവിധാനം ചെയ്ത ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടക്കത്തിൽ വലിയ താരപദവി ഉണ്ടായിരുന്നില്ല. ചെറിയ വേഷങ്ങളായിരുന്നു. എന്നാൽ കഥാപാത്രം ചെറുതാണെങ്കിലും അതിനെ അവതരിപ്പിക്കുന്ന രീതി ചെറുതായിരുന്നില്ല.
സംഭാഷണങ്ങൾ കൃത്യമായി പറയുന്ന ശൈലി, മുഖഭാവങ്ങളിലെ നിയന്ത്രണം, പെട്ടെന്നുള്ള വികാരവിസ്ഫോടനംഎന്നിവകൊണ്ട്പതിയെ നാനാ പടേക്കർ എന്ന പേര് സിനിമയിലെ വേറിട്ടൊരു അഭിനയശൈലിയുടെ അടയാളമായി മാറി.
1983ലെ ‘അർധ് സത്യ’ പോലുള്ള ചിത്രങ്ങളിലൂടെ യാഥാർഥ്യബോധമുള്ള ഹിന്ദി സിനിമയുടെ ഭാഗമായതോടെ അദ്ദേഹത്തിന്റെ കഴിവ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.പക്ഷേ, ആ നടന്റെ കരിയർ മാറ്റിമറിക്കാൻ ഒരൊറ്റ കഥാപാത്രം മതിയായിരുന്നു.

+ There are no comments
Add yours