സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഭയപ്പെടേണ്ടതില്ല! GDRFAയിൽ പരാതിപ്പെടാം!!

1 min read
Spread the love

യുഎഇയിലെ ദുബായിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (GDRFA) വെബ്സൈറ്റിലാണ് സൗകര്യം.

സ്‌പോൺസറല്ലാത്തവർ അനധികൃതമായി പാസ്പോർട്ട് കൈവശം വെച്ചാലും പരാതി നൽകാം. ഇതിനായി വെബ്സൈറ്റിൽ ഇലക്ട്രോണിക് പരാതി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ജിഡിആർഎഫ്എ ദുബൈ തങ്ങളുടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്.

പരാതി ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. തൊഴിലുടമയോ കമ്പനിയോ ജീവനക്കാരന്റെ അനുമതിയില്ലാതെ പാസ്പോർട്ട് പിടിച്ചുവെക്കാൻ വെക്കാൻ പാടില്ല എന്നാണ് നിയമം.

പരാതി നൽകേണ്ട രീതി

GDRFA ദുബായിയുടെ സ്മാർട്ട് സർവീസ് പോർട്ടലായ smart.gdrfad.gov.ae വഴിയാണ് പരാതി നൽകേണ്ടത്.

  1. Individuals വിഭാഗത്തിൽ പ്രവേശിക്കുക
  2. അക്കൗണ്ടിൽ Login ചെയ്യുക
  3. New Request തിരഞ്ഞെടുക്കുക
  4. Legal Affairs Services വിഭാഗത്തിലേക്ക് പ്രവേശിക്കുക
  5. ആവശ്യമായ സേവനം തിരഞ്ഞെടുക്കുക
  6. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും തെളിവുകളും അപ്ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക

പരാതിയിൽ സംഭവിച്ച കാര്യങ്ങൾ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം. പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം തെളിയിക്കാൻ ലഭ്യമായ രേഖകളും മറ്റ് തെളിവുകളും പരാതിയോടൊപ്പം സമർപ്പിക്കുന്നത് വിഷയത്തിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ സഹായിക്കും.

പരാതി ലഭിച്ച ശേഷം ബന്ധപ്പെട്ട വിഭാഗം വിഷയം പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യും. പ്രശ്‌നത്തിന് പരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പരാതി അവസാനിപ്പിക്കുക.

You May Also Like

More From Author

+ There are no comments

Add yours