മെയ് 1 മുതൽ ഒപെക്, ഒപെക്+ എന്നിവയിൽ യുഎഇ ഉണ്ടാകില്ല! ഞെട്ടി ലോകരാജ്യങ്ങൾ

0 min read
Spread the love

ലോകത്തെ എണ്ണവില നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ.

ഇത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭാവിയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തിയാണ് ഈ ചരിത്രപരമായ തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉൽപ്പാദന നയങ്ങളെക്കുറിച്ചുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഈ നയപരമായ തീരുമാനമെടുത്തതെന്ന് യുഎഇ ഊർജ്ജ മന്ത്രാലയം ഔദ്യോ​ഗികമായി വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ ഞെട്ടിക്കുന്ന തീരുമാനം. സ്വന്തം നിലയ്ക്ക് എണ്ണ ഉൽപ്പാദനം 30 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള യുഎഇയുടെ പദ്ധതിക്ക് ഒപെക് നിശ്ചയിക്കുന്ന പരിധികൾ തടസ്സമാകുന്നു എന്നതാണ് പിന്മാറ്റത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

കൂടാതെ, ഈ തീരുമാനമെടുക്കുന്നതിന് മുൻപ് സഖ്യത്തിലെ പ്രധാനിയായ സൗദി അറേബ്യയുമായി യുഎഇ ചർച്ചകൾ നടത്തിയിട്ടില്ല എന്നത് ഗൾഫ് രാജ്യങ്ങൾക്കിടയിലെ പരമ്പരാഗതമായ ഐക്യത്തിൽ വരുന്ന വലിയൊരു മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

You May Also Like

More From Author

+ There are no comments

Add yours