യുഎഇയുടെ സിവിൽ ഇടപാടുകളുടെ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഗവൺമെന്റ് ഒരുങ്ങുകയാണ്. 2025-ലെ 25-ാം നമ്പർ ഫെഡറൽ ഡിക്രി പ്രകാരമാണ് ഈ മാറ്റങ്ങൾ വരുന്നത്. പ്രായപരിധി, കരാറുകളുടെ സ്വഭാവം, നഷ്ടപരിഹാരം, മരണപ്പെട്ട പ്രവാസികളുടെ സ്വത്തുക്കൾ എന്നീ കാര്യങ്ങളിൽ വലിയ ഇളവുകളും വ്യക്തതയും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നു.
2026 ജൂൺ ഒന്ന് മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. നിലവിലുള്ള നിയമങ്ങളെ ആധുനികവൽക്കരിക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രായപൂർത്തിയാകാനുള്ള പ്രായം 18 ആയി കുറച്ചു
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രായപൂർത്തിയാകാനുള്ള പ്രായപരിധി 21-ൽ നിന്നും 18 വയസ്സായി കുറച്ചു എന്നതാണ്. ഇതോടെ 18 വയസ് തികഞ്ഞവർക്ക് സ്വന്തമായി കരാറുകളിൽ ഏർപ്പെടാനും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനും നിയമപരമായ തടസ്സങ്ങൾ ഉണ്ടാകില്ല.
നേരത്തെ പല കാര്യങ്ങൾക്കും 21 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നെങ്കിൽ, ഇനി മുതൽ യുവാക്കൾക്ക് കൂടുതൽ സ്വയംഭരണാധികാരം ലഭിക്കും. ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള 18 വയസ്സാണ് ഇനി കണക്കിലെടുക്കുക

+ There are no comments
Add yours