ഇന്ത്യക്കാർക്ക് യാത്രാ വിലക്കില്ല: സൗദി അറേബ്യയുടെ താൽക്കാലിക വിസ നിയന്ത്രണങ്ങൾ പിൻവലിച്ചു

0 min read
Spread the love

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതം. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം.

ഹജ്ജുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു പുതിയ അപ്ഡേറ്റിൽ സൗദിയിലേക്ക് 14 രാജ്യങ്ങളിലെ പൗരന്മാർക്ക് ബ്ലോക്ക് വർക്ക് വിസകൾ താൽക്കാലികമായി നിർത്തലാക്കിയെന്നും ഇതിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിലാണ് അധികൃതർ വ്യക്തത വരുത്തിയത്. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ലൈബീരിയ, യെമൻ, കെനിയ, തുർക്കി എന്നിവയടക്കമുള്ള രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയത്.

ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്കും, തീർത്ഥാടകർക്കും, ബിസിനസ്സ് യാത്രക്കാർക്കും സൗദി അറേബ്യ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി തുടരുന്നു, കൂടാതെ വ്യാപാരം, ഊർജ്ജം, സംസ്കാരം, മത ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തവും വളരുന്നതുമായ ബന്ധം ആസ്വദിക്കുന്നത് തുടരുന്നു.

You May Also Like

More From Author

+ There are no comments

Add yours