അബുദാബിയിലെ അൽ വഹ്ദ മാളിൽ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോർട്ട്

0 min read
Spread the love

അബുദാബി അൽ വഹ്ദ മാളിൽ അഗ്നിബാധ. ആളപായമില്ല. ഉടൻ സ്ഥലത്തെത്തിയ സുരക്ഷാ സംഘം തീ നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം.

അബുദാബി സിവിൽ ഡിഫൻസ് വിഭാഗം ഉടൻ സ്ഥലത്തെത്തിയ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് ടീമുകൾ സംഭവത്തിൽ പ്രതികരിക്കുന്നുണ്ടെന്ന് നേരത്തെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പോലീസ് സ്ഥിരീകരിച്ചിരുന്നു.

കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours