മോഹൻലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന തുടരും യുഎഇയിലുൾപ്പെടെ ആദ്യദിനത്തിൽ മികച്ച പ്രകടനം നടത്തി പ്രദർശനം തുടരുകയാണ്.
കെ.ആർ.സുനിലിനൊപ്പം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇയ്യൻപിള്ള രാജു, ബിയ്യൻപിള്ള രാജു എന്നിവരും ഉൾപ്പെടുന്നു. ചാന്ദിനി ബൈജു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രജപുത്ര വിഷ്വൽ മീഡിയ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മിച്ചത്. ചിത്രത്തിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം പങ്കിടുകയാണ് പ്രേക്ഷകർ.
എല്ലാരുടെ ആ പഴയ മോഹൻലാലിനെ കിട്ടണമെന്ന് പ്രതീക്ഷിച്ചു പക്ഷെ തരുൺ നമുക്ക് തന്നത് അതുക്കും മേലെ പുതിയ ഒരു ലാലേട്ടനെ ആണ് ഒരു രക്ഷയും ഇല്ല..ആദ്യ പകുതി ഗംഭീരം.. ക്ലൈമാക്സ് അതിഗംഭിരം
“തുടരും”ഇത് ഞങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടി അല്ല ബെൻസെ” തുടരും…എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
ഞങ്ങടെ ലാലേട്ടനെ ഇന്ന് കണ്ടു. മോഹൻലാൽ ഫാൻ ആണ് എന്നത് മാറ്റി നിർത്തി ഒരു സാധാരണ പ്രേഷകൻ എന്നാ നിലയ്ക്ക് പറയുവാ പടം ശരിക്കും മനസും കണ്ണും ഒരു പോലെ നിറഞ്ഞു ഇത്രയും കാലം എന്തിന് വേണ്ടി ആണോ കാത്ത് ഇരുന്നത് അത് ഈ പടത്തിൽ നിന്ന് കിട്ടി ഹാപ്പി ലാലേട്ടാ എന്നിങ്ങനെ നീളുകയാണ് ചിത്രത്തിന്റെ റിവ്യൂ.
മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രമെന്ന പ്രത്യേകതയും തുടരും മൂവിക്കുണ്ട്. ശോഭന 15 വർഷത്തിന് ശേഷമാണ് ലാലേട്ടന് ഒപ്പം എത്തുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും ഉള്ള ദൃശ്യാവിഷ്കാരം! അങ്ങനെയാണ് തുടരും പുരോഗമിക്കുന്നത്.
+ There are no comments
Add yours