വൃത്തിഹീനമായ വാഹനങ്ങൾ പൊതുവിടങ്ങളിൽ ഉപേക്ഷിച്ചാൽ 4,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി

0 min read
Spread the love

അബുദാബി: പൊതുസ്ഥലങ്ങളിൽ വൃത്തിഹീനമായ വാഹനങ്ങൾ ഉപേക്ഷിക്കുന്നതുൾപ്പടെയുള്ള നിയമലംഘനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി നഗരസഭ. പൊതുസ്ഥലങ്ങൾ വികലമാക്കുന്ന രീതിയിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്ന ഉടമകൾക്ക് കനത്ത പിഴ ചുമത്തും. വാഹനങ്ങൾ വൃത്തിഹീനമായി ഉപേക്ഷിക്കുന്നവർക്കും പിഴ ശിക്ഷ ലഭിക്കും.

നിയമ ലംഘന സ്വഭാവത്തിൻറെ അടിസ്ഥാനത്തിൽ മൂന്ന് തരം പിഴകളുണ്ട്. ആദ്യ ലംഘനത്തിന് 500 ദിർഹം പിഴ ചുമത്തും.രണ്ടാമത്തെ ലംഘനത്തിന് 1,000 ദിർഹംമാണ് പിഴ മൂന്നാം തവണയും ഒരേ നിയമ ലംഘനം ആവർത്തിച്ചാൽ, 2,000 ദിർഹം പിഴ ചുമത്തും. 2012 ലെ നിയമം നമ്പർ 2 പ്രകാരം, ഒരു വാഹനത്തിൻറെ ഭാഗങ്ങളോ , ഫ്രെയിമോ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്കുള്ള പിഴ ഇപ്രകാരമാണ്. ആദ്യ തവണ നിയമലംഘനം നടത്തിയാൽ വാഹന ഉടമകൾക്ക് 1,000 ദിർഹം പിഴ ചുമത്തും. രണ്ടാമതും നിയമലംഘനം നടത്തിയാൽ 2,000 ദിർഹം പിഴ ചുമത്തും.മൂന്നാം തവണയും ഈ പ്രവൃത്തി ആവർത്തിച്ചാൽ 4,000 ദിർഹം പിഴ ചുമത്തും.

അവധിക്കാലത്ത് നാട്ടിൽ പോകുന്നവർ പൊതുസ്ഥലങ്ങളിൽ കാറുകൾ വൃത്തിഹീനമായി ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈ കാലയളവിൽ താമസക്കാർ അവരുടെ കാറുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദുബായിൽ, പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ദീർഘനാൾ വാഹനം കഴുകാതെ പാർക്ക് ചെയ്‌താൽ 500 ദിർഹം പിഴ ചുമത്തും. വൃത്തിയില്ലാത്ത വാഹനത്തിൻറെ വിൻഡ്‌ഷീൽഡിൽ ഒരു നോട്ടീസ് പതിക്കുകയും വാഹനം കണ്ടുകെട്ടാതിരിക്കാൻ ഉടമയ്ക്ക് കാർ വൃത്തിയാക്കുന്നതിന് 15 ദിവസത്തെ ഗ്രേസ് പിരീഡ് നൽകുകയും ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours