ഇത്തവണയും ബിഗ്ടിക്കറ്റ് 1 മില്ല്യൺ ദിർഹം സമ്മാനം മലയാളിക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറിനാണ് തനിച്ചെടുത്ത ടിക്കറ്റിൽ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സഹപ്രവർത്തകരോടൊപ്പമാണ് അജിത് കുമാർ ടിക്കറ്റെടുത്തിരുന്നത്. ഇപ്രാവശ്യം തനിച്ച് ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു
കഴിഞ്ഞ 20 വർഷമായി ഖത്തറിൽ അക്കൌണ്ടൻറായി ജോലി ചെയ്യുന്ന ഇദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാനമായും പണം ചെലവഴിക്കുകയെന്ന് വ്യക്തമാക്കി. മാതാപിതാക്കൾക്ക് പിന്തുണ നൽകാനും പണം ഉപയോഗിക്കും.
ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം വിചാരിച്ചത് ആരോ കബളിപ്പിക്കുകയാണെന്നാണ്. ഉടൻ തന്നെ വെബ് സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സമാധാനമായതെന്ന് അജിത് കുമാർ പറഞ്ഞു.
+ There are no comments
Add yours