അബുദാബിയിലെ പ്രഥമ ഹെൽത്ത് കെയർ പ്രീമിയർ ലീഗ്; ,അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കൾ

1 min read
Spread the love

അബുദാബി: അബുദാബി ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിൽ വെച്ചു ഡിസംബർ 8 നു നടന്ന ഹെൽത്ത് കെയർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ -1(HCPL) ൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കളായി. വാശിയെറിയ ഫൈനൽ മത്സരത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബിയെ പരാജയപെടുത്തിയാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പ്‌ ജേതാക്കളായത്.

ടൂർണമെന്റിൽ എമിറേറ്റിലെ പ്രമുഖ ഹോസ്പിറ്റൽസ്, ഫാർമ കമ്പനീസ് , ഹെൽത്ത്കെയർ സപ്ലൈ കമ്പനീസ്, ഫാർമസീ ഗ്രൂപ്പ്‌ ,മെഡിക്കൽ സെന്റേഴ്സ് ,ലബോറട്ടറി ഗ്രൂപ്പുകൾ എന്നിവർ പങ്കെടുത്തു.

ആവേശകരമായ സെമി ഫൈനൽ മത്സരങ്ങളിൽ ഷെയ്ഖ് തനൂൻ മെഡിക്കൽ സിറ്റി അൽ ഐൻ, ഫനർ F20 ഗ്രൂപ്പ് എന്നിവരെ പരാജയ പെടുത്തിയാണ് അഹല്യ മെഡിക്കൽ ഗ്രൂപ്പും എൽഎൽഎച്ച് ഹോസ്പിറ്റലും ഫൈനലിൽ പ്രവേശിച്ചത്.

വിജയികൾക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോണസർ കോഡ് ബ്ല്യൂ മെഡിക്കൽ സർവീസ് അബുദാബിയും കോ- സ്പോൺസർസ് , ട്രേഡ്സ്ഫെയർ മെക്കാനിക്കൽ ആൻഡ് ലൈറ്റിംഗ് സൊലൂഷനും അഹല്യ മെഡിക്കൽ ഗ്രൂപ്പുമായിരുന്നു!

അബുദാബിയിൽ ആദ്യമായി എല്ലാ ഹെൽത്ത് കെയർ സെക്ടേഴ്സ്നെയും ഒരുമിച്ച് ഒരു ടൂർണമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ഒരു നവ്യാനുഭവമായിരുന്നുവെന്ന് ചീഫ് ഓർഗനൈസേഴ്സ് ഹാഷിം ,സജീഷ് രാജേഷ് എന്നിവർ പറഞ്ഞു!

You May Also Like

More From Author

+ There are no comments

Add yours