ഒരു വർഷത്തിന് ശേഷം നെയ്മർ ഗ്രൗണ്ടിൽ; വിജയം രുചിച്ച് അൽ ഹിലാൽ

1 min read
Spread the love

അൽഐൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആരാധനാ കഥാപാത്രം ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവിൽ ആഘോഷമായ രാവിൽ അൽ ഹിലാലിന് ഗംഭീര ജയം.

അൽ ഐനിലെ ഹസബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഐൻ എഫ്.സി സ്ട്രൈക്കർ സൂഫിയാൻ റഹീമി ഹാട്രിക് നേടിയപ്പോൾ അൽ ഹിലാലിന് വേണ്ടി സലീം അൽദൗസരിയും ഹാട്രിക്ക് സ്വന്തമാക്കി. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ യു.എ.ഇ ക്ലബായ അൽ ഐൻ എഫ്.സിയെ ത്രില്ലർ പോരാട്ടത്തിനൊടുവിൽ 5-4 നാണ് കീഴടക്കിയത്.

26ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ റിനാൻ ലോഡിയാണ് അൽഹിലാലിനെ മുന്നിലെത്തിക്കുന്നത്. ഹാഫ് ടൈം വിസിൽ മുഴങ്ങും മുൻപ് സലീം അൽദൗസരി ഹിലാലിന്റെ ലീഡ് ഉയർത്തി (3-1). എന്നാൽ രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ സാൻബാരിയ അൽഐനിന് വേണ്ടി രണ്ടാം ഗോൾ നേടി (3-2). 65 ാം മിനിറ്റിൽ അൽദൗസരിയുടെ രണ്ടാം ഗോളിൽ ഹിലാൽ വീണ്ടും ലീഡ് ഉയർത്തി (4-2). എന്നാൽ 67ാം മിനിറ്റിൽ സൂഫിയാൻ റഹീമി രണ്ടാം ഗോളിലൂടെ അൽ ഐൻ തിരിച്ചുവന്നു (4-3).

You May Also Like

More From Author

+ There are no comments

Add yours