താമസസ്ഥലത്ത് ഓൺലൈൻ ചൂതാട്ടം; ഖത്തറിൽ വീട് വളഞ്ഞ് 50 പ്രവാസികളെ പിടികൂടി

1 min read
Spread the love

ദോഹ: ഖത്തറിൽ ഓൺലൈൻ ചൂതാട്ടം നടത്തിയതിന് 50 പ്രവാസികൾ അറസ്റ്റിലായി. ഖത്തർ സിഐഡി പ്രവാസികളുടെ വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെല്ലാം ഏഷ്യക്കാരാണ്.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) റെയ്ഡ് നടത്തുകയായിരുന്നു. താമസസ്ഥലത്ത് ഖത്തർ സിഐഡി നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിൽ നിന്നുമുള്ള പണവും ലഹരി പാനീയങ്ങളും കണ്ടെത്തി.

പ്രതികളെ അധികാരികൾക്ക് റഫർ ചെയ്യുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളും അധികൃതർക്ക് കൈമാറും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours