ഷാർജ: ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് 38 കാരനായ ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തതായി ഷാർജ പോലീസ്
സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ തൻ്റെയും ഭാര്യയുടെയും മകൻ്റെയും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
കുടുംബത്തെ കൊല്ലുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, കൈത്തണ്ടയിലെയും കഴുത്തിലെയും ഞരമ്പുകൾ മുറിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
എന്നാൽ അപ്പാർട്ട്മെൻ്റിൽ നിന്ന് നിലവിളി കേട്ട് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടൻ സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാർജയിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങൾ അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതിനിടെ ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന മുറയ്ക്ക് പ്രതിക്കെതിരെ കുറ്റം ചുമത്തും.
+ There are no comments
Add yours