യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) രാജ്യം സന്ദർശിക്കാൻ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്ക(Antony Blinken)നെ സ്വീകരിച്ചു.
അബുദാബിയിലെ ഖസർ അൽ ഷാതി(Qasr Al Shati )യിൽ നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംയുക്ത ശ്രമങ്ങളും പരസ്പര താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഷെയ്ഖ് മുഹമ്മദ് ചർച്ച ചെയ്തു.
മാസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന മിഡിൽ ഈസ്റ്റിന് സമാധാനം വേണമെന്നും, ഗാസ മുനമ്പിലെ പ്രതിസന്ധികൾ ഒഴിയണമെന്നും ചർച്ചയിലുടനീളം ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
പ്രാദേശിക സമാധാനത്തിന് ഭീഷണിയായ സംഘർഷം രൂക്ഷമാകാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്യ്തു. ഗാസ മുനമ്പിലെ പ്രതിസന്ധിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും സമാധാനത്തിനായി ഒരു ജനത പോരാടുകയാണെന്നും അവർക്കൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്യ്തു.
+ There are no comments
Add yours