കരിപ്പൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഷാർജ വിമാനം 5 മണിക്കൂറോളം വൈകി

0 min read
Spread the love

കരിപ്പൂരിൽ ഷാർജ വിമാനത്തിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ സീറ്റിൽനിന്നു
ബോംബ് ഭീഷണി കുറിപ്പ് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഭീഷണി വ്യാജമാണെന്നാണു പ്രാഥമിക നിഗമനം. രാവിലെ അഞ്ചുമണിയോടെ പുറപ്പെടേണ്ടതായിരുന്നു വിമാനം. പരിശോധനകൾക്ക് ശേഷമാണ് പുറപ്പെട്ടത്.

വിമാനത്തിൽ കുറച്ചുയാത്രക്കാരെ കയറ്റിയ ശേഷമാണ് കുറിപ്പ് ലഭിച്ചത്. വിമാനത്തിലെ സീറ്റിനടിയിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്. ഇതോടെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു.

ഭീഷണിയെ തുടർന്ന് വിമാനം അഞ്ച് മണിക്കൂറോളമാണ് വൈകിയത്. പുലർച്ചെ 4.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours