യുഎഇ ടൂർ സൈക്ലിംഗ് റേസ്: ചില റോഡുകൾ താൽക്കാലികമായി ഇന്ന് അടച്ചിടും

1 min read
Spread the love

യുഎഇ ടൂർ സൈക്ലിംഗ് റേസിന്റെ ഭാഗമായി ദുബൈയിലെ ചില റോഡുകൾ താൽക്കാലികമായി ഇന്ന് അടച്ചിടും. ട്രാഫിക് മാനേജ്‌മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി ചില റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെ മാത്രം താൽക്കാലികമായി അടച്ചിടുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

അടച്ചിടുന്ന റോഡുകൾ

Sheikh Zayed Road

Al Naseem Street

First Al Khail Street

Al Jamayel Street

Al Asayel Street

Al Khamila Street

Al Khail Street

Al Fay Street

Hessa Street

Sheikh Zayed bin Hamdan Al Nahyan Street

Al Qudra Road

Saih Al Salam Street

Tripoli Street

Rebat Street

Nad Al Hamar Road

Ras Al Khor Road

Al Meydan Road

Dubai-Al Ain Road

വാഹനമോടിക്കുന്നവർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നേരത്തെ പുറപ്പെടാൻ അതോറിറ്റി അഭ്യർത്ഥിച്ചു. സൈക്ലിങ് റേസ് റൂട്ടും അതോരിറ്റി വെളിപ്പെടുത്തി.

ദുബൈയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് യാത്രതിരിച്ച് അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ ജമായേൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് എന്നിവയിലൂടെ കടന്ന് ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്‌സിറ്റിക്ക് എതിർവശത്തുള്ള ഫിനിഷിംഗ് ലൈനിൽ ആയിരിക്കും മത്സരാർത്ഥികൾ എത്തുക. ആകെ 160 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്. ദുബൈയിലെ റേസിങ് യുഎഇ ടൂറിന്റെ അഞ്ചാമത്തെ ഘട്ടമാണ്. ഈ വർഷത്തെ പുരുഷന്മാരുടെ യുഎഇ ടൂർ ഫെബ്രുവരി 17നാണ് ആരംഭിച്ചത്. അബുദാബി സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിന്റെ ഏഴാം പതിപ്പിൽ ആകെ 140 റൈഡർമാർ മത്സരിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours