ടിബറ്റ്- നേപ്പാൾ അതിർത്തിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ 53 പേർ കൊല്ലപ്പെട്ടു, ഷിഗാറ്റ്‌സെയ്ക്ക് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പട്ന, ഡൽഹി, സിലിഗുരി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലും നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും ഭൂചലനം അനുഭവപ്പെട്ടു.
ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നേപ്പാളിലെ ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കായി ചൈനയിലെ ടിബറ്റിന്റെ പർവ അതിർത്തിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കായി രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിൻ്റെ ആഘാതം വിലയിരുത്താൻ നേപ്പാളിലെയും ഇന്ത്യയിലെയും എമർജൻസി റെസ്‌പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
+ There are no comments
Add yours