അബുദാബി: അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഡിസംബർ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓർമിപ്പിച്ച് യു.എ.ഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം.
ഒരു സ്വദേശിയുടെ കുറവിന് ഒരു വർഷത്തേക്ക് 84,000 ദിർഹം (19 ലക്ഷം രൂപ) എന്ന തോതിലാണ് പിഴ ഈടാക്കുക. സമയപരിധി അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചിത ഘട്ടങ്ങൾ മന്ത്രാലയം നേരത്തേ നിശ്ചയിച്ചുനൽകിയിരുന്നു. 2022ലെ നിയമപ്രകാരം അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2023ൽ രണ്ടു ശതമാനം സ്വദേശികളെയാണ് ജോലിക്ക് എടുക്കേണ്ടത്. ഈ ലക്ഷ്യവും രണ്ട് ഘട്ടമായി വിഭജിച്ചിരുന്നു.
ആദ്യ ആറു മാസത്തിനുള്ളിൽ ഒരു ശതമാനവും ശേഷിക്കുന്ന ആറു മാസത്തിനുള്ളിൽ ഒരു ശതമാവുമാണ് സ്വദേശിവത്കരണം
+ There are no comments
Add yours