നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി. ഒക്ടോബറിലെ വിലകളുമായി താരതമ്യം ചെയ്യുമ്പോൾ പെട്രോൾ – ഡീസൽ വില കുറഞ്ഞിട്ടുണ്ട്.
നവംബറിൽ മാസത്തിലെ ഇന്ധനവിലകൾ (ഒരു ലിറ്ററിന്)
സൂപ്പർ 98 പെട്രോൾ: 2.63 ദിർഹം (ഒക്ടോബറിൽ ഇത് 2.77 ദിർഹം ആയിരുന്നു).
സ്പെഷ്യൽ 95 പെട്രോൾ: 2.51 ദിർഹം (കഴിഞ്ഞ മാസം ഇത് 2.66 ദിർഹം ആയിരുന്നു).
ഇ-പ്ലസ് പെട്രോൾ: 2.44 ദിർഹം (ഒക്ടോബറിൽ ഇത് 2.58 ദിർഹം ആയിരുന്നു).
ഡീസൽ: 2.67 ദിർഹം (കഴിഞ്ഞ മാസം ഇത് 2.71 ദിർഹം ആയിരുന്നു).
അതേസമയം, ഒക്‌ടോബറിൽ യുഎഇയിലെ പെട്രോൾ വിലയിൽ 7-8 ഫിൽസിന്റെ വർധനവാണുണ്ടായത്. ഇതനുസരിച്ച് ഒക്ടോബറിലെ ഇന്ധന വില ഇങ്ങനെയായിരുന്നു.
സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 2.77 ദിർഹമായി ഉയർന്നു.
സ്പെഷ്യൽ 95 ന് 2.66 ദിർഹം.
ഇ-പ്ലസ് 91 ന് 2.58 ദിർഹം.
ഡീസൽ വില Dh2.66 ദിർഹത്തിൽ നിന്ന് 2.71 ദിർഹം ആയി വർധിച്ചു.
2015-ൽ രാജ്യത്ത് ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയ ശേഷം, പ്രതിമാസ വില ക്രമീകരണങ്ങൾ ആഗോള എണ്ണ പ്രവണതകളെ ആശ്രയിച്ചാണ് നടക്കുന്നത്. ക്രൂഡ് ഓയിലിന് വില കൂടുമ്പോൾ ഇന്ധനവില ഉയരുകയും, ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇന്ധനവില കുറയുകയും ചെയ്യും.

+ There are no comments
Add yours