റിയാദ്: റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ 2024 സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഫെബ്രുവരി 7 മുതൽ 9 വരെ റിയാദിലെ മയാദീൻ തിയേറ്ററിൽ നടക്കുമെന്ന് സൗദി അറേബ്യയിലെ മ്യൂസിക് കമ്മീഷൻ അറിയിച്ചു.
ജാസ് സംഗീത പരിപാടിയിൽ നിരവധി പ്രാദേശിക, അറബ്, അന്തർദേശീയ കലാകാരന്മാർ പങ്കെടുക്കും.
Riyadh International Jazz festival
സൗദി അറേബ്യയിലെ റിയാദ് ഇൻ്റർനാഷണൽ ജാസ് ഫെസ്റ്റിവൽ
കിംഗ്‌സോമിൻ്റെ സംഗീത രംഗത്തെ സമ്പന്നമാക്കുന്ന, ആഗോളതലത്തിൽ ദേശീയ സംഗീത മേഖലയുടെ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കലാപരവും സാംസ്‌കാരികവുമായ ഒരു അനുഭവം സൃഷ്ടിക്കുകയാണ് സൗദി മ്യൂസിക് കമ്മീഷൻ ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ തത്സമയ ജാസ് പ്രകടനവും വിവിധ സംഗീത വിഭാഗങ്ങളിലെ കലാകാരന്മാരും പങ്കെടുക്കും.
+ There are no comments
Add yours