യു.എ.ഇയിലെ സ്വർണ്ണത്തിന് ഇന്ത്യയിൽ എന്നും ഡിമാന്റുണ്ട്. ഇത്രയും നാൾ ദിർഹം നൽകിയാണ് ഇന്ത്യ യു.എ.ഇയിൽ നിന്നും സ്വർണ്ണം വാങ്ങിയതെങ്കിൽ ഇനി മുതൽ രൂപ നൽകി സ്വർണ്ണം ഇറക്കുമതി ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള രത്നങ്ങളും ആഭരണങ്ങളും വാങ്ങുന്നതിന് യുഎഇയും രൂപ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2022 ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇറക്കുമതിക്കാർക്ക് രൂപയിലും കയറ്റുമതിക്കാർക്ക് പ്രാദേശിക കറൻസിയിലും പേയ്‌മെന്റുകൾ നടത്തുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചിരുന്നു. 2023 ജൂലൈയിലാണ് ഇരുരാജ്യങ്ങളും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
2023 ഡിസംബറിൽ ഇന്ത്യ 303 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു (152% വാർഷിക വളർച്ച). അതേസമയം രത്‌നങ്ങൾ കയറ്റുമതി ചെയ്തത് വഴി ഇന്ത്യക്ക് ലഭിച്ചത് 290 കോടി ഡോളറാണ് (14.1% വാർഷിക വളർച്ച).
2022 ജൂലൈയിൽ ആരംഭിച്ച പ്രത്യേക റുപ്പീ വോസ്ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇന്ത്യൻ രൂപയിൽ ഇടപാട് നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള യോജിച്ച ശ്രമമാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. 2023 ഡിസംബറിൽ, യുഎഇയിൽ നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിന് ഇന്ത്യ ആദ്യമായി രൂപ നൽകിയത്.
+ There are no comments
Add yours