‘ഹമദ്’ ഒരു വലിയ മാർ​ഗം; കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ

0 min read
Spread the love

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ കടന്നു പോയത്. കഴിഞ്ഞ ഒക്‌ടോബറിൽ 32 ലക്ഷം പേരാണ് കടന്നു പോയത്.

എന്നാൽ ഈ വർഷത്തെ ഒക്ടേോബറിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിമാനങ്ങളുടെയും യാത്രക്കാരുടേയും എണ്ണത്തിൽ വലിയ വർധവാണ് ഉണ്ടായിരിക്കുന്നത്. 22,686 വിമാനങ്ങളാണ് ഒക്‌ടോബറിൽ വിമാനത്താവളത്തിൽ വന്നുപോയിരിക്കുന്നത് എന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.1 ശതമാനമാണ് വിമാനങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നത്.

ദോഹയിൽ നിരവധി പരിപാടികൾ വരുന്നുണ്ട്. ഈ ഇവന്റുകൾ കാണാൻ വേണ്ടിയാണ് ഖത്തറിലേക്ക് ആളുകൾ എത്തുന്നത്. അതിനാൽ ആണ് സന്ദർശകരുടെ എണ്ണം വർധിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours