വാഹനപരിശോധനയ്ക്കായി പുതിയ ആപ്പ് പുറത്തിറക്കി ഷാർജ പോലീസ്; വാഹനരജിസ്ട്രേഷനും ഇനി മൊബൈൽ ആപ്പ് വഴി

1 min read
Spread the love

ഷാർജ: ഒരു ആപ്പിലൂടെ മോട്ടോർ പരിശോധന പ്രക്രിയ ക്ലിയർ ചെയ്തുകൊണ്ട് ഷാർജയിലെ വാഹനയാത്രക്കാർക്ക് ഇനി എളുപ്പത്തിൽ വാഹന രജിസ്ട്രേഷൻ പുതുക്കാം.

ഷാർജ പൊലീസ്, തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായ റാഫിഡ് വെഹിക്കിൾ സൊല്യൂഷൻസുമായി സഹകരിച്ചാണ് ‘റാഫിഡ്’ ആപ്പിൽ സേവനം ആരംഭിച്ചിരിക്കുന്നത്.

ഷാർജയിൽ റജിസ്റ്റർ ചെയ്തതും 8 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായ സ്വകാര്യ വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അതേസമയം പഴയ പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിക്കുകയോ സാങ്കേതിക പരിശോധനയ്ക്ക് ഹാജരാകുകയോ വേണ്ട.

എന്നാൽ കമ്പനിയുടെ ഉടമസ്ഥതകളിലുള്ള വാഹനങ്ങൾക്ക് ഈ സേവനം ലഭിക്കില്ല. വാഹനത്തിന്റെ ഏറ്റവും ഒടുവിലത്തെ സാങ്കേതിക പരിശോധനയ്ക്ക് ശേഷം 18 മാസം കഴിഞ്ഞതാണെങ്കിലും സേവനം ലഭിക്കില്ല.

ഈ സേവനം ലഭിക്കുന്നതിനായി വാഹനം അപകടത്തിൽപെട്ടിട്ടില്ലെന്നും കേടുപാടുകൾ ഇല്ലെന്നും സ്ഥിരീകരിക്കുന്ന ചിത്രങ്ങൾ റാഫിദ് ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇവ സ്ഥിരീകരിച്ചാൽ ഓൺലൈൻ വഴി റജിസ്ട്രേഷൻ പൂർത്തിയാക്കാം. റാഫിദ് വെഹിക്കിൾ സൊല്യൂഷൻസിന്റെ ‘റിമോട്ട് ഇൻസ്പെക്‌ഷൻ’ എന്ന ഓപ്ഷനിലാണ് സേവനം ലഭിക്കുക

റിമോട്ട് ഇൻസ്പെക്ഷൻ കവറുകൾ

  • സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ
  • Mobile homes (trailers)
  • കയറ്റുമതിക്കായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾ

You May Also Like

More From Author

+ There are no comments

Add yours