തൊഴിൽ തർക്ക കേസുകൾ; ഏറ്റവും കൂടുതൽ റിയാദിൽ

0 min read
Spread the love

ജിദ്ദ: സൗദിയിലെ തൊഴിൽ കോടതികളിൽ തൊഴിൽ തർക്ക കേസുകൾ ഏറ്റവും കൂടുതൽ റിയാദിലെന്ന് റിപ്പോർട്ട്. ഈ വർഷം മാത്രം സൗദി തൊഴിൽ കോടതിയിൽ എത്തിയ മൊത്തം കേസുകൾ ഒരു ലക്ഷത്തിലധികമാണ്.

റിപ്പോർട്ടുപ്രകാരം പ്രതിദിനം 426 കേസുകളാണ് തൊഴിൽ കോടതിയിൽ എത്തുന്നത്. ഈ വർഷം കൂടുതൽ കേസുകൾ റിയാദ് മേഖലയിലാണ് റിപ്പോർട്ടുചെയ്തത്. സൗദിയിലെ മൊത്തം തൊഴിൽ കേസുകളുടെ 30.5 ശതമാനം അതായത് 30,530 കേസുകൾ റിയാദ് തൊഴിൽ കോടതിയിലെത്തി. തൊട്ടടുത്ത് ജിദ്ദ അടക്കം ഉൾകൊള്ളുന്ന മക്ക പ്രവിശ്യയിലാണ്. 26,677 കേസുകൾ മക്ക പ്രവിശ്യയിൽ തൊഴിൽ കോടതിയിലെത്തിയപ്പോൾ, കിഴക്കൻ പ്രവിശ്യയിൽ 13,111 കേസുകളെത്തി.

കോടതികളുടെ ഭാരം കുറക്കാൻ ലക്ഷ്യമിട്ട് തൊഴിൽ കേസുകളിൽ ആദ്യം തർക്കപരിഹാരത്തിനുള്ള ശ്രമമാണ് നടത്തുക. 21 ദിവസത്തിനുള്ളിൽ തർക്കം രമ്മ്യമായി പരിഹരിക്കാനായില്ലെങ്കിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കേസുകൾ ലേബർ കോടതികൾക്ക് കൈമാറുക.

You May Also Like

More From Author

+ There are no comments

Add yours