ടെഹ്‌റാൻ: വീണ്ടും വധശിക്ഷ നടപ്പാക്കി ഇറാൻ. 2022 ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളെ വധിച്ചതിന് അന്താരാഷ്ട്ര തലത്തിൽ കുറ്റപ്പെടുത്തലുകൾ നേരിട്ടതിന് ശേഷവും, ജയിലിൽ 29 കുറ്റവാളികളെ ഇറാൻ ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് തൂക്കിലേറ്റി.
ടെഹ്‌റാന് പുറത്തുള്ള കരാജിലെ ഗെസെൽഹെസർ ജയിലിൽ 26 പേരെയും മറ്റ് മൂന്ന് പേരെ കരാജിലെ സിറ്റി ജയിലിൽ വച്ചും വധിച്ചു.
നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു,
വധിക്കപ്പെട്ടവരിൽ രണ്ട് അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു, കൊലപാതകം, മയക്കുമരുന്ന്, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANA), സെൻ്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാന് (CHRI) എന്നിവയുൾപ്പെടെയുള്ള മറ്റ് അവകാശ ഗ്രൂപ്പുകളും കരാജിൽ കുറഞ്ഞത് രണ്ട് ഡസൻ ആളുകളുടെ വധശിക്ഷ സ്ഥിരീകരിച്ചു.
+ There are no comments
Add yours