75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ

1 min read
Spread the love

അബുദാബി/ദുബായ്: ത്രിവർണ്ണ പതാകകൾ വീശിയും, ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചും, യുഎഇയിലെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ വെള്ളിയാഴ്ച രാവിലെ 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ദേശീയ പതാകളേന്തിയും തൂവെള്ള വസ്ത്രങ്ങൾ ധരിച്ചും ദേശീയ പതാകയുടെ നിറത്തിലുള്ള മറ്റ് വസ്ത്രങ്ങൾ ധരിച്ചും… തങ്ങളുടെ രാജ്യത്തിന്റെ എഴുപത്തഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒത്തുകൂടി.

75 വർഷം മുമ്പ് പ്രാബല്യത്തിൽ വന്ന തങ്ങളുടെ രാജ്യത്തിനും ഭരണഘടനക്കും ആശംസകൾ അർപ്പിച്ച് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 8.30ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയപ്പോൾ, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 7.30ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ത്രിവർണ്ണ പതാക ഉയർത്തി.

പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ഉന്നത നയതന്ത്രജ്ഞർ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിൻ്റെ റിപ്പബ്ലിക് ദിന സന്ദേശത്തിലെ പ്രസ്തുത ഭാ​​ഗങ്ങൾ വായിച്ചു. തുടർന്ന് കമ്യൂണിറ്റി അം​ഗങ്ങളുടെ സാംസ്ക്കാരിക പ്രകടനങ്ങളും അരങ്ങേറി.

“ഇന്ന് നമുക്കെല്ലാവർക്കും വളരെ പ്രധാനപ്പെട്ട ദിവസമാണ്. 1950-ൽ ഈ ദിവസം, ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരികയും ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി, മാറിമാറി വന്ന സർക്കാരുകളും തലമുറകളും ചേർന്ന് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലുതും ഒരുപക്ഷെ ഏറ്റവും ഊർജസ്വലവുമായ ജനാധിപത്യമാക്കി മാറ്റിയെന്നും അംബാസിഡർ സുധീർ പറഞ്ഞു.

ഇന്ത്യ-യുഎഇ ബന്ധം

ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ വളർന്നുവെന്നും ഈ പ്രത്യേക ബന്ധത്തോടുള്ള ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ പ്രതിബദ്ധത അടിക്കടിയുള്ള ഉന്നതതല വിനിമയങ്ങളിലൂടെ വ്യക്തമാണെന്നും സുധീർ പറഞ്ഞു. യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാല് തവണ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് തവണ യുഎഇ സന്ദർശിച്ചുവെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

You May Also Like

More From Author

+ There are no comments

Add yours