ലോക സർക്കാർ ഉച്ചകോടി; ഇന്ത്യയും ഖത്തറും തുർക്കിയും അതിഥികൾ – ദുബായ്

1 min read
Spread the love

ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ നടക്കുന്ന 2024 ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ അതിഥികളായി പ്രഖ്യാപിച്ചു.

“ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക” എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ 25-ലധികം സർക്കാർ, സംസ്ഥാന തലവന്മാർക്കും ദുബായ് ആതിഥേയത്വം വഹിക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് അതിഥി രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധികൾ ഉച്ചകോടിയിൽ അണിനിരക്കും.

അതിഥി രാജ്യങ്ങൾ അവരുടെ വിജയകരമായ സർക്കാർ അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. 85-ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളെയും 120 സർക്കാർ പ്രതിനിധികളും 4,000 മറ്റ് ജനപ്രതിനിധികളും ചർച്ചയിൽ പങ്കാളികളാകും.

ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ ഈ വർഷത്തെ വിശിഷ്ടാതിഥികളാക്കുന്നത് യുഎഇയുമായുള്ള അവരുടെ ആഴത്തിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ക്യാബിനറ്റ് കാര്യ മന്ത്രിയും ഡബ്ല്യുജിഎസ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours