യുഎഇ: യുഎഇയിൽ 52ാം ദേശീയ ദിനത്തോടനുബന്ധിച്ച് സ്ഥിര താമസക്കാർക്ക് സൗജന്യ മൊബൈൽ ഡാറ്റ നൽകി പ്രാദേശിക ടെലികോം ഓപ്പറേറ്റർമാർ. രാജ്യം മുഴുവൻ ദേശീയദിനത്തിൽ ആഘോഷങ്ങൾ കൊണ്ട് നിറയുമ്പോൾ തങ്ങളുടെ വരിക്കാർക്കും ഫ്രീ മൊബൈൽ ഡാറ്റയും ഡിസ്കൗണ്ടുകളും നൽകുകയാണ് ടെലികോം ഓപ്പറേറ്റർമാർ.
മാത്രമല്ല ഇന്ന് മുതൽ ഡിസം.4 വരെ യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയവസാനമുള്ള നീണ്ട മൂന്ന് അവധി ദിവസങ്ങളാണ് ലഭിക്കുന്നത്. ടെലികോം കമ്പനികൾ പ്രഖ്യാപിച്ച ഓഫറുകളിൽ പോസ്റ്റ്-പെയ്ഡ് പ്ലാനിൽ വരിക്കാരായ ഉപഭോക്താക്കൾക്ക് 52 GB സൗജന്യ ഡാറ്റയാണ് ലഭിക്കുക.
അതുപോലെ, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 30 ദിർഹമോ അതിൽ കൂടുതലോ റീചാർജ് ചെയ്തുകൊണ്ട് 52 ജിബി സൗജന്യ ഡാറ്റ ഓഫർ സബ്‌സ്‌ക്രൈബ് ചെയ്യാനുമാകും, ആക്ടിവേഷൻ തീയതി മുതൽ ഒരാഴ്ചത്തേക്കാണ് ഓഫർ.
+ There are no comments
Add yours