ദുബായ്: 2024 അവസാനത്തോടെ ദുബായിലെ എല്ലാ വീടുകളിലും യുഎഇയുടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് ദുബായ് സിവിൽ ഡിഫൻസ് വകുപ്പ് വ്യക്തമാക്കി. ഈ വർഷം ജനുവരി ഒന്നു മുതൽ സംവിധാനം സ്ഥാപിക്കൽ നിർബന്ധമാക്കി.
ദുബായിലെ മുഴുവൻ താമസക്കാരോടും തീപിടുത്തം ഉണ്ടായാൽ ഉടനടി തീ കെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും അത് കൈകാര്യം ചെയ്യാനുള്ള സംവിധാനം വീടുകളിൽ സ്ഥാപിക്കാനും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായുള്ള ദുബായിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അലി ഹസൻ അൽ മുതവ(Maj Gen Ali Hassan Al Mutawa) പറഞ്ഞു. വർഷാവസാനത്തോടെ എമിറേറ്റിലെ എല്ലാ വീടുകളിലും ഫയർ അലാറം സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഒരു ഫയർ അലാറം പാനൽ, വയർലെസ് ഹീറ്റ് ഡിറ്റക്ടർ, ഒമ്പത് സ്മോക്ക് ഡിറ്റക്ടറുകൾ എന്നിവ ഉൾകൊള്ളുന്ന ഒരു സിസ്റ്റം സ്ഥാപിക്കാനാണ് പദ്ധതി. എന്നാൽ ഈ സംവിധാനം വീടുകളിൽ വയ്ക്കാനുള്ള പൂർണ്ണ ചിലവ് വീട്ടുക്കാർ തന്നെ എടുക്കണമെന്നും സിവിൽ ഡിഫൻസ് വകുപ്പ് പറഞ്ഞു. 1,800 ദിർഹം മുതൽ 2,200 ദിർഹം വരെ നൽകേണ്ടി വരുമെന്നാണ് സൂചന.
എന്നാൽ സാധാരണക്കാർക്കായി ഇഎംഐ സൗകര്യവും ഡിഫൻസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അടിസ്ഥാന പ്ലാൻ ഒരു മാസം 233 ദിർഹം മുതൽ 24 മാസത്തേക്ക് ആരംഭിക്കുന്നു, 1,000 ദിർഹം മുൻകൂർ പേയ്‌മെന്റോടെ. 6,000 ദിർഹത്തിൽ താഴെ ഒറ്റത്തവണ പേയ്‌മെന്റ് നടത്താനുള്ള ഓപ്ഷനും സൈറ്റിൽ ലഭ്യമാണ്.
+ There are no comments
Add yours