ബഹ്റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നിയമം ലംഘിച്ച വാഹനങ്ങൾ നിലവിലെ 30 ദിവസത്തിന് പകരം 60 ദിവസം കസ്റ്റഡിയിൽവെക്കുമെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. തെറ്റായ ഡ്രൈവിങ് രീതികളും നിയമം പാലിക്കാതെയുള്ള യാത്രകളും റോഡപകടങ്ങൾ വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനമെടുത്തിട്ടുള്ളത്.
വാഹനങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സ്പീക്കറുകളും മറ്റ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതും കുറ്റകരമാണെന്നും ട്രാഫിക് ഡയറക്ടർ വ്യക്തമാക്കി.
+ There are no comments
Add yours