ദോഹ: 2024 ജനുവരി 12 മുതൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് സബൂഖും കുടുംബവുമടങ്ങുന്ന ഭാഗ്യചിഹ്നം ഇത്തവണയും പുറത്തിറക്കിയത്.
2011 ൽ ഖത്തറിൽ നടന്ന ഏഷ്യൻ കപ്പിൽ സബൂഖും കുടുംബങ്ങളായ തംബ്കി, ഫ്രിഹ, സക്രിതി, ത്‌റിന എന്നിവരുമായിരുന്നു ഭാഗ്യചിഹ്നം. ഇന്ത്യയിൽ നിന്നടക്കമുള്ള കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്.
ഫലസ്തീനി കലാകാരന്മാരുടെ പ്രകടനത്തെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10വരെയാണ് ഖത്തറിലെ ഒമ്പത് വേദികളിലായി ഏഷ്യൻ കപ്പ് നടക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യൻ കപ്പ് ഖത്തറിൽ തിരിച്ചെത്തുന്നത്.
+ There are no comments
Add yours