ബോംബ് ഭീഷണി; മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടു

1 min read
Spread the love

ബോംബ് ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനം പറന്നുയർന്നത്. തൊട്ടുപിന്നാലെ ഒരു ട്വീറ്റിലൂടെ ബോംബ് ഭീഷണിയും ലഭിച്ചു. സർക്കാരിൻ്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചത്.

“ഒക്‌ടോബർ 14-ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ JFK വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്ന AI119 ഫ്ലൈറ്റിന് പ്രത്യേക സുരക്ഷാ അലേർട്ട് ലഭിച്ചു. അത് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും ഡൽഹി എയർപോർട്ട് ടെർമിനലിലാണ്. അപ്രതീക്ഷിതമായി ഉണ്ടായത തടസ്സത്തിലൂടെ ഉണ്ടായ യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാൻ ഞങ്ങളുടെ സഹപ്രവർത്തകർ ശ്രമിക്കുന്നുണ്ട്” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours