ഇസ്രായേൽ-ഗാസ യുദ്ധം: രക്തച്ചൊരിച്ചിലിൻ്റെയും ഭീതിയുടെയും ഒരുവർഷം

1 min read
Spread the love

ദുബായ്: 2023 ഒക്ടോബർ 7നാണ് ഇസ്രയേൽ ​ഗാസ യുദ്ധം ആരംഭിച്ചത്. ഇന്നേക്ക് ഒരു വർഷം. ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസ് എന്ന തീവ്രവാദി സംഘടന ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിക്ഷേപിക്കുകയും പിന്നീട് ഒരു കര ആക്രമണം നടത്തുകയും ചെയ്തു.

തെക്കൻ, മധ്യ ഇസ്രായേലിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആദ്യ മണിക്കൂറുകൾക്കുള്ളിൽ 5,000-ത്തിലധികം റോക്കറ്റുകൾ വിക്ഷേപിച്ചു, ഇത് നാശത്തിനും പരിഭ്രാന്തിക്കും കാരണമായി.

2023 ഒക്‌ടോബർ 7ന് ഇസ്രയേലിന് നേരെ ഹമാസ് സായുധപോരാളികൾ ഏതാണ്ട് നാലായിരത്തിലേറെ റോക്കറ്റുകൾ തൊടുത്തു വിടുന്നു. ഇസ്രയേലിൻ്റെ വിഖ്യാതമായ വ്യോമപ്രതിരോധമായ അയൺഡോമിൻ്റെ പ്രതിരോധം മറികടന്ന് ഇവയിൽ ചിലത് ഇസ്രയേലിൽ ആൾനാശമുണ്ടാക്കുന്നു. ഇതിനൊപ്പം തന്നെ ഒക്ടോബർ 7 ന് പുലർച്ചെ നൂറുകണക്കിന് ഹമാസ് പോരാളികൾ ​തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറുന്നു. അതി‍ർത്തിയിൽ ഇസ്രയേൽ തീ‍ർത്ത അതിശക്തമായ പ്രതിരോധ സംവിധാനങ്ങളെ തക‍ർത്തായിരുന്നു ഹമാസ് പോരാളികളുടെ ഈ നീക്കം. വാഹനങ്ങളും പാരാമോട്ടറിങ്ങും(പിപിജി) ഉപയോ​ഗിച്ചായിരുന്നു ഈ കടന്ന് കയറ്റം.

7000ത്തോളം സായുധപോരാളികൾ ഈ ഓപ്പറേഷനിൽ പങ്കാളികളായി എന്നാണ് ഇസ്രയേലിൻ്റെ കണക്ക്. ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്നായിരുന്നു ഹമാസ് ഈ ഓപ്പറേഷന് നൽകിയ പേര്. ​ഗാസയെ ഉപരോധിക്കുന്ന മനുഷ്യത്യവിരുദ്ധ സമീപനത്തിന് പുറമെ മസ്ജിദുൽ അഖ്‌സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളോടും അറസ്റ്റുകളോടും കുടിയൊഴിപ്പിക്കലുകളോടുമുള്ള പ്രതികരണമായിരുന്നു നടത്തിയതെന്നായിരുന്നു ഈ കടന്നുകയറ്റത്തിന് കാരണമായി ഹമാസ് ചൂണ്ടിക്കാണിച്ചത്.

‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്ന് ഈ ഓപ്പറേഷന് ഹമാസ് പേര് നൽകാൻ കാാരണവും ഇതുതന്നെയായിരുന്നു. എന്തായാലും ബ്ലാക്ക് ശബത്ത് എന്നായിരുന്നു ഈ കടന്നുകയറ്റത്തെ ഇസ്രയേൽ വിശേഷിപ്പിച്ചത്. ഹമാസിൻ്റെ കടന്ന് കയറ്റത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രയേലിൻ്റെ ഔദ്യോ​ഗിക കണക്ക്. ഡസൻ കണക്കിന് ബലാത്സംഗവും ലൈംഗികാതിക്രമവും കടന്നുകയറ്റത്തിൻ്റെ ഭാ​ഗമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ ഹമാസ് ഈ ആരോപണങ്ങളെ പാടെ നിരാകരിച്ചിരുന്നു. കടന്നുകയറ്റത്തിനൊടുവിൽ വിദേശികളും ഇസ്രയേലികളുമായി 251 പേരെ ബന്ദികളാക്കിയാണ് ഹമാസ് പോരാളികൾ ​ഗാസയിലേയ്ക്ക് മടങ്ങിയത്.

2023 ഒക്‌ടോബർ 13ന് ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം ആരംഭിക്കുകയും കര ആക്രമണത്തിൻ്റെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് വടക്കൻ ഗാസയിൽ നിന്ന് ആളുകളോട് തെക്കോട്ട് പാലായനം ചെയ്യാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇതിൻ്റെ ഭാ​ഗമായി 2.4 ദശലക്ഷം ജനസംഖ്യയുള്ള വടക്കൻ ​ഗാസയിൽ നിന്നും ഭൂരിപക്ഷം ജനങ്ങളും പലായനം ചെയ്തുവെന്നാണ് പിന്നീട് യുഎൻ വ്യക്തമാക്കിയത്. ഒക്ടോബ‍ർ 13ന് തന്നെ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർ ​ഗാസ മുനമ്പിനെ ലക്ഷ്യം വെച്ച് നീങ്ങി തുടങ്ങിയിരുന്നു.

2023 നവംബർ 30ന് അവസാനിച്ച ഏഴുദിവസത്തെ വെടിനിർത്തൽ മാറ്റിനിർത്തിയാൽ ഓരോ മണിക്കൂറിലും ഗാസയിൽ ബോംബുകൾ വീണുകൊണ്ടിയേരിക്കുന്നു.

ഇസ്രയേലിന്റെ വംശഹത്യ

  • ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നരനായാട്ടിൽ സംഭവിച്ചത് ഇങ്ങനെയാണ്.
  • 42000-ലധികം മനുഷ്യർ കൊല്ലപ്പെട്ടു
  • 96000-ലധികം പേർക്ക് പരുക്കേറ്റു
  • 10000 ത്തിലധികം പേർ കാണാതായി
  • കൊല്ലപ്പെട്ടവരിൽ 11000-ലധികം കുട്ടികളും 6000-ത്തിലധികം സ്ത്രീകളും
  • 19 ലക്ഷം പേർ കുടിയിറക്കപ്പെട്ടു
  • മുഴുവൻ ജനതയും പട്ടിണിയിലാണ്

കുടിവെള്ളവും ജീവൻ രക്ഷാമരുന്നും ലഭിക്കാതെ കിടക്കാൻ സുരക്ഷിതമായൊരു ഇടമില്ലാതെ ഓരോ നിമിഷവും ഫൈറ്റർ ജെറ്റുകളുടെ കാതടപ്പിക്കുന്ന ഒച്ചയിൽ ഭയന്ന് കഴിയുകയാണ് അവശേഷിക്കുന്ന പലസ്തീൻ ജനത.

  • ആകെയുണ്ടായിരുന്ന 36 ആശുപത്രികളിൽ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്
  • 986 ആരോഗ്യപ്രവർത്തകരെയും 128 മാധ്യമപ്രവർത്തകരെയുമാണ് ഇസ്രയേലി സൈന്യം വധിച്ചത്
  • 18.5 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഗാസയിലുണ്ടായി ആശുപത്രികളും സ്‌കൂളുകളും കുടിയിറക്കപ്പെട്ടവർക്ക്
  • അഭയമായിരുന്ന ക്യാമ്പുകളും ഉൾപ്പെടെ ഇസ്രയേൽ മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കി

ഗാസ മുനമ്പിലെ 66% റെസിഡൻഷ്യൽ കെട്ടിടങ്ങളും 124 സ്‌കൂളുകളും ഇസ്രയേൽ തകർത്തിട്ടുണ്ടെന്നാണ് കണക്ക്.

You May Also Like

More From Author

+ There are no comments

Add yours