യുഎഇയിൽ വാടക ​ഗർഭധാരണത്തിന് അനുമതി

1 min read
Spread the love

യുഎഇ: യുഎഇയിൽ വാടക ​ഗർഭധാരണത്തിന് അനുമതി. സമീപകാലത്ത് യുഎഇ മാറ്റം വരുത്തിയ നിയമഭേദ​ഗതിയിലൂടെയാണ് വാടക ​ഗർഭധാരണത്തിന് അനുമതി നൽകുന്നത്. രാജ്യത്ത് വാടക​ഗർഭധാരണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. പുതിയ നിയമഭേദ​ഗതിയോടെ യുഎഇ പ്രത്യുൽപ്പാദന സാങ്കേതികതയെ സ്വീകരിക്കുകയാണെന്നും ഇതൊരു നല്ല മാറ്റമാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കോ ​​വ്യക്തിക്കോ വേണ്ടി ഒരു കുഞ്ഞിനെ ​ഗർഭപാത്രത്തിൽ വഹിക്കാനും പ്രസവിക്കാനും ഒരു സ്ത്രീ സമ്മതിക്കുന്ന/തയ്യാറാകുന്ന പ്രക്രിയയാണ് വാടക ഗർഭധാരണം.

വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ മുസ്ലീം ഇതര കക്ഷികൾക്ക് വൈദ്യസഹായത്തോടെയുള്ള പുനരുൽപ്പാദനം (IVF) വ്യാപിപ്പിക്കുക, വാടക ഗർഭധാരണം അനുവദിക്കുക, അവിവാഹിതരായ ദമ്പതികൾക്ക് ബീജസങ്കലനത്തിനും ഇംപ്ലാന്റേഷൻ നടപടിക്രമങ്ങൾക്കും പ്രവേശനം അനുവദിക്കുക എന്നിവയാണ് നിയമഭേദ​ഗതിയിലെ ശ്രദ്ധേയമായ മറ്റ് കാര്യങ്ങൾ

You May Also Like

More From Author

+ There are no comments

Add yours