മാൾ ഓഫ് ദി എമിറേറ്റ്സിന്റെ പാർക്കിംഗ് സ്ഥലത്തുനിന്ന് ഏതാനും മീറ്റർ അകലെയുള്ള അൽ ബർഷയിലെ ബഹുനില കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തമുണ്ടായി.
അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ ആളപായമുണ്ടായിട്ടില്ല. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ കഴിഞ്ഞ ഡിസംബർ 30-ന് തീപിടിച്ചിരുന്നു.
ഈ പ്രദേശങ്ങളിൽ അടുത്തിടെയായി തീപിടിത്തങ്ങൾ കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

+ There are no comments
Add yours