ഫുജൈറ: തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബുവിനെ (37) ഫുജൈറയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെൻറ് മേരീസ് സ്കൂളിന് സമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർകോയയുടെ ഭാര്യയാണ് മരിച്ച ഷാനിഫ ബാബു. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവ് സനൂജ് ബഷീർകോയയെ പോലീസ് ചോദ്യം ചെയ്യ്തു.
+ There are no comments
Add yours