കൊച്ചി: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോട ഗൾഫ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ വലിയ നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആറിരട്ടിയിലേറെ വർധനയാണ് വിമാന ടിക്കറ്റ് നിരക്കിൽ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ നാല് വിമാനത്താവളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിൽ ആണ് വർധനവുള്ളത്.
കേരളത്തിലെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്ന ആവശ്യവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
+ There are no comments
Add yours