ലോകത്തിലെ ഏറ്റവും ഉയരം കൂടിയ hotel Ciel Dubai Marina നവംബർ 15 ന് തുറക്കും

0 min read
Spread the love

ദുബായ്: 377 മീറ്റർ ഉയരമുള്ള സീൽ ദുബായ് മറീന നവംബർ 15 ന് തുറക്കും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന പുതിയ റെക്കോർഡ് ഇത് സൃഷ്ടിക്കും. ദി ഫസ്റ്റ് ഗ്രൂപ്പ് വികസിപ്പിച്ചതും ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പിന്റെ വിഗ്നെറ്റ് കളക്ഷന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ 82 നിലകളുള്ള ടവർ, ഷെയ്ഖ് സായിദ് റോഡിലെ ഗെവോറ ഹോട്ടലിനെ മറികടക്കും. ദുബായിയുടെ വളർന്നുവരുന്ന ഉയർന്ന ഹോസ്പിറ്റാലിറ്റി ലാൻഡ്‌മാർക്കുകളുടെ പട്ടികയിൽ ഈ പ്രോപ്പർട്ടി ചേർക്കുന്നു, കൂടാതെ വലിയ തോതിലുള്ള ടൂറിസം നിക്ഷേപങ്ങളിൽ നഗരം തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിന് അടിവരയിടുന്നു.

ആകാശത്തോളം ഉയർന്നുപൊങ്ങിയ ഈ ഹോട്ടലിനിട്ട പേരും അതാണ്.ഫ്രഞ്ചിൽ സിയെൽ എന്നാൽ ആകാശം എന്നാണ് അർത്ഥം.

പ്രശസ്തമായ ഇ​ന്റ​ഗ്രേറ്റഡ് ഡിസൈൻ സ്ഥാപനമായ നോ‍ർ ആണ് ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ഹോട്ടലിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള ഇൻഫിനിറ്റി പൂളും സ്ഥിതി ചെയ്യുന്നത്. ലെവൽ 76 ലെ ടാറ്റു സ്കൈ പൂൾ, 81 ലെ ടാറ്റു സ്കൈ ലോഞ്ച് എന്നിവ 360 ഡിഗ്രി കാഴ്ചകളാകും നൽകുക.

377 മീറ്റർ ഉയരമുള്ള ഈ ഹോട്ടലിനുള്ളത്. 82 നിലകളിലായി, 1,004 മുറികൾ സീൽ ദുബൈ മറീനയിൽ ഉണ്ട്. എട്ട് ഡൈനിങ് ഇടങ്ങളുണ്ട്.

ഇവിടുത്തെ മുറികളിലെ ജനാലകൾ തറയിൽ നിന്ന് സീലിങ് വരെ ഉയരമുള്ളവയാണ്. ഇതിനാൽ മുറിക്കുള്ളിൽ നിന്നുകൊണ്ട് ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള വിശാലമായ കാഴ്ച ലഭിക്കും.

പാം ജുമൈറ, അപ്‌ടൗൺ ദുബൈ, ജെബിആർ ബീച്ച്ഫ്രണ്ട്, ബ്ലൂവാട്ടേഴ്‌സ് എന്നീ പ്രദേശങ്ങളോട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

നിലവിൽ ഏറ്റവും ഉയരമുള്ള ഹോട്ടലായ ഗെവോരയുടെ ഉയരം 356 മീറ്ററാണ്.പെ​ന്റ്ഹൗസ്,സ്യൂട്ട് റൂമുകൾ, ഡീലക്സ് റൂമുകൾ ഉൾപ്പടെ 505 മുറികളും അഞ്ച് ഡൈനിങ് ഇടങ്ങളുമാണ് ഈ ഹോട്ടലിലുള്ളത്. അതിനേക്കാൾ 21 മീറ്റർ ഉയരം കൂടുതലാണ് സിയെൽ ദുബൈ മറീനയ്ക്ക്.

You May Also Like

More From Author

+ There are no comments

Add yours