ദുബായ്: ദുബായിലെ എല്ലാ ലെഗോ ആരാധകർക്കും സന്തോഷവാർത്ത – ലോകത്തിലെ ഏറ്റവും വലിയ ലെഗോ സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി തുറന്നു. ടെർമിനൽ 3 ലെ ബി ഗേറ്റിലാണ് ലെഗോ സ്റ്റോർ തുറന്നിരിക്കുന്നത്.

190 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റോർ ഭീമാകാരമായ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചത് പോലെ സാമ്യമുള്ളതാണ്. ഇൻ്ററാക്ടീവ് സോണുകൾ ഉൾപ്പെടെ ലെഗോ പ്രേമികൾക്ക് വേണ്ടതെല്ലാം ഇവിടെ നിന്നും ലഭിക്കും. ഉപഭോക്താക്കൾ സ്റ്റോറിൽ പ്രവേശിക്കുമ്പോൾ, മിനിഫിഗർ സ്കാനറിൽ കൈ സ്കാൻ ചെയ്യാൻ കഴിയുന്ന ലെഗോ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ കൈവയ്ക്കുമ്പോൾ ലെഗോ മിനിഫിഗറിന് തൽക്ഷണം ജീവൻ വയിക്കുന്നു.

സ്റ്റോറിൽ, ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട ഐക്കണിക് ശേഖരങ്ങൾ ഉൾപ്പെടെ , ഏറ്റവും പുതിയ ലെഗോ സെറ്റുകളുടെ വിശാലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും വേണ്ട മിക്ക ലെഗോ ഉത്പ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാണ്.

ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ 62 കിലോഗ്രാം ഭാരമുള്ള 33,219 ഇഷ്ടികകൾ അടങ്ങുന്ന, 134 മണിക്കൂർ കരകൗശല നിർമ്മാണം നടത്തിയ ദുബായ് സ്കൈലൈനിൻ്റെ മൊസൈക്ക് ഭിത്തിയാണ് സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
+ There are no comments
Add yours