ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം; ‘THE RIG’ പദ്ധതിയുമായി സൗദി

1 min read
Spread the love

സൗദി അറേബ്യ; തീരപ്രദേശത്ത് ലോകത്തിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതികൾ അവതരിപ്പിച്ച് സൗദി അറേബ്യ. ലോകത്തിലെ ആദ്യത്തെ സാഹസിക ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്‌ടായ ‘THE RIG’ ന്റെ മാസ്റ്റർപ്ലാൻ സൗദി അറേബ്യ (KSA) അനാവരണം ചെയ്തു.

ഓയിൽ പാർക്ക് ഡെവലപ്‌മെന്റ് കമ്പനി (ഒപിഡിസി) കഴിഞ്ഞ ദിവസം പദ്ധതിയുടെ പൂർണ്ണരൂപം വിശദീകരിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനിയാണ് ഓയിൽ പാർക്ക് ഡെവലപ്‌മെന്റ് കമ്പനി. ആഗോളതലത്തിൽ സമുദ്ര കായിക വിനോദങ്ങളിലും സാഹസിക വിനോദസഞ്ചാരത്തിലും വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയായിരിക്കും ‘THE RIG’ എന്നാണ് സൂചന.

ഈ സംരംഭം സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാ​ഗമാണ്. ടൂറിസം മേഖലയുടെ വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിക്ഷേപം ആകർഷിക്കുക, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി.

തീരപ്രദേശത്ത് നിന്ന് 40 കിലോമീറ്റർ അകലെ, അൽ ജുറൈദ് ദ്വീപിനും അറേബ്യൻ ഗൾഫിലെ ബെറി ഓയിൽ ഫീൽഡിനും സമീപം 300,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ‘THE RIG’ പ്ലാൻ ചെയ്യ്തിരിക്കുന്നത്. 2032-ഓടെ പ്രതിവർഷം 900,000 ആഭ്യന്തര, പ്രാദേശിക, അന്തർദേശീയ സന്ദർശകരെ RIG ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി OPDC യുടെ സിഇഒ റെയ്ദ് ബഖ്ർജി പറഞ്ഞു.

800 മുറികളുള്ള മൂന്ന് ഹോട്ടലുകൾ, 11 റെസ്റ്റോറന്റുകൾ, ഒരു മറീന, ഹെലിപാഡുകൾ, എക്‌സ്ട്രീം സ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചർ പാർക്ക് എന്നിവ RIGൽ ഉണ്ടാകും. ഡൈവിംഗ് സെന്റർ, അമ്യൂസ്‌മെന്റ് പാർക്ക്, സ്‌പ്ലാഷ് പാർക്ക്, ഇ-സ്‌പോർട്‌സ് സെന്റർ, ഇമ്മേഴ്‌സീവ് തിയേറ്റർ, മൾട്ടി പർപ്പസ് അരീന എന്നിവയുൾപ്പെടെ ജലത്തെ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളും ഒരുക്കും.

You May Also Like

More From Author

+ There are no comments

Add yours