വേൾഡ് ഓഫ് കോഫി 2024; ലോകത്തിലെ ഏറ്റവും മികച്ച 1650 കോഫികളുടെ പ്രദർശനം – സന്ദർശനം നടത്തി യു.എ.ഇ പ്രധാനമന്ത്രി

1 min read
Spread the love

യു.എ.ഇ: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് ഓഫ് കോഫി 2024 പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) തിങ്കളാഴ്ച സന്ദർശിച്ചു.

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും എല്ലാ ഉത്പ്പന്നങ്ങൾക്കും പ്രദാനം ചെയ്യാൻ യു.എ.ഇ തയ്യാറായി കഴിഞ്ഞുവെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറ‍ഞ്ഞു. ദുബായ് ഇക്കണോമിക് അജണ്ട D33ന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്.

എമിറേറ്റിന്റെ വിദേശ വ്യാപാരം 25.6 ട്രില്യൺ ദിർഹമായി ഉയർത്തുകയും, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള 400ൽ അധികം നഗരങ്ങളിലേക്ക് വ്യാപാരബന്ധം വിപുലീകരിക്കുകയുമാണ് ലക്ഷ്യം.

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള ഏറ്റവും മികച്ച 1650 കോഫി ബ്രാന്റുകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെ ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ഇവന്റ് മാനേജ്‌മെന്റ്, ഓർഗനൈസേഷൻ സേവന വിഭാഗമായ DXB ലൈവ് ആണ് വേൾഡ് ഓഫ് കോഫി 2024 സംഘടിപ്പിച്ചിരിക്കുന്നത്.

പച്ചയും വറുത്തതുമായ കാപ്പിക്കുരു മുതൽ ഹോട്ട് കോഫിയും കോൾഡ് കോഫിയും തുടങ്ങി വിത്യസ്തതരം കോഫികൾ തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങൾ, റോസ്റ്റിംഗ് മെഷീനുകൾ,പാക്കേജിംഗ് സൊല്യൂഷനുകൾ എന്നിവയുടെ വൈവിധ്യമാർന്ന സെലക്ഷൻ വരെ പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, യു.എ.ഇ ആസ്ഥാനമായുള്ള 60 കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തത്തിനും ഇവന്റ് സാക്ഷ്യം വഹിക്കുന്നു. യു.എ.ഇ നാഷണൽ ബാരിസ്റ്റ ആൻഡ് ലാറ്റെ ആർട്ട് ചാമ്പ്യൻഷിപ്പ്, കോഫി ഡിസൈൻ അവാർഡുകൾ, മികച്ച പുതിയ ഉൽപ്പന്ന അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി ആവേശകരമായ പരിപാടികളും എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours