ലോക കാലാവസ്ഥാ ഉച്ചകോടി; ഷെയ്ഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം

1 min read
Spread the love

ദുബായ്: ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഷെയ്ഖ് സായിദ് റോഡിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതൽ എക്സ്പോ ഇന്റർസെക്ഷൻ വരെയുള്ള ഗതാഗതമാണ് താൽകാലികമായി പുനഃക്രമീകരിക്കുന്നത്.

ലോക കാലാവസ്ഥാ ഉച്ചകോടിയായ കോപ്28 ൽ പങ്കെടുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികൾ എത്തുന്നതിനാലും യുഎഇ ദേശീയ ദിനാഘോഷം പ്രമാണിച്ചും ഈ പാതയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സമ്മേളന പ്രതിനിധികൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന് രാവിലെ എഴു മുതൽ 11 വരെയാണ് നിയന്ത്രണം. മൂന്നു ദിവസം വാഹനങ്ങൾ വഴിതിരിച്ചുവിടും.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്(Sheikh Mohammed Bin Zayed Road), ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ റോഡ്(Sheikh Zayed Bin Hamdan Al Nahyan Road), എമിറേറ്റ്‌സ് റോഡ്(Emirates Road), അൽ ഖൈൽ റോഡ്(Al Khail Road ), ജുമൈറ റോഡ്(Jumeirah Road) തുടങ്ങിയ ബദൽ റോഡുകൾ ഉപയോഗിക്കാനാണ് പദ്ധതി.

You May Also Like

More From Author

+ There are no comments

Add yours