വേൾഡ് എക്‌സ്‌പോ 2030-റിയാദ്; സൗദി രാജാവിന് അഭിനന്ദനങ്ങൾ അറിയിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

1 min read
Spread the love

റിയാദ്: വേൾഡ് എക്‌സ്‌പോ 2030 റിയാദിൽ നടക്കാൻ പോകുന്ന സാഹചര്യത്തിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്(King Salman Bin Abdulaziz Al Saud ) രാജാവിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്(Prince Mohammed Bin Salman Bin Abdulaziz Al Saud) രാജകുമാരൻ.

2030 ഒക്‌ടോബർ മുതൽ 2031 മാർച്ച് വരെ നടക്കാനിരിക്കുന്ന വേൾഡ് എക്‌സ്‌പോ 2030നുള്ള വേദിയായി റിയാദിനെ തെരഞ്ഞെടുത്തത് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (BIE) ആണ്.

വേൾഡ് എക്സ്പോ റിയാദിൽ നടക്കുന്നതിനായി രാജ്യത്തിനൊപ്പം നിന്ന മറ്റു രാഷ്ട്രങ്ങളോട് നന്ദി അറിയിക്കുന്നതായി കിരീടാവകാശി പറഞ്ഞു. വേൾഡ് എക്സ്പോ 2030നായി രാജ്യത്തെ തിരഞ്ഞെടുക്കാൻ കാരണം ലോക രാഷ്ട്രങ്ങൾക്കും മേലുള്ള രാജ്യത്തിന്റെ സ്വാധീനവും നേതൃത്വപരമായ പങ്കും ഒന്നുകൊണ്ടുമാത്രമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച എല്ലാ പരിപാടികളും, പദ്ധതികളും, നടപ്പിലാക്കാനും, പ്രഖ്യാപിക്കാനും ഉള്ള വേദിയായി സൗദി അറേബ്യ മാറിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മാറ്റത്തിന്റെ യുഗം“എന്നതാണ് വേൾഡ് എക്‌സ്‌പോ 2030ന്റെ ആപ്തവാക്യം. ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ ഈ ലോകത്തെ നയിക്കാൻ അറബ് ജനതയെ പ്രാപ്തമാക്കിയത് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവാണെന്നും അദ്ദേഹം കാണിച്ച മാർ​ഗദർശനം വിലമതിക്കാനാകാത്തതാണെന്നും മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours