ശൈത്യകാല മഴയിൽ യു.എ.ഇ; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറഞ്ഞേക്കാം

1 min read
Spread the love

ശൈത്യകാല മഴ കണ്ടുകൊണ്ടാണ് യു.എ.ഇ ഇന്ന് ഉണർന്നത്. എമിറേറ്റിന്റെ മിക്ക ഭാ​ഗങ്ങളിലും ശൈത്യകാല മഴ ലഭിച്ചു തുടങ്ങി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 5 ° C വരെ കുറയുമെന്നാണ് സൂചന. കിഴക്ക് നിന്ന് ഉത്ഭവിക്കുന്ന ന്യൂനമർദ്ദമാണ് ശൈത്യകാല മഴയ്ക്ക് കാരണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വിഭാ​ഗം വ്യക്തമാക്കി.

ജുമൈറ, ദുബായിലെ എക്‌സ്‌പോ സിറ്റി പ്രദേശങ്ങൾ ഉൾപ്പെടെ ദുബായുടെ ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇന്ന് (ജനുവരി 28) മുതൽ, വടക്ക് നിന്ന് വരുന്ന വടക്കുപടിഞ്ഞാറൻ കാറ്റിൻ്റെ പ്രഭാവം താപനിലയിൽ 5 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ ഇടയാക്കും. തീരപ്രദേശങ്ങളിൽ താപനില ഏകദേശം 24-26 ഡിഗ്രി സെൽഷ്യസും മറ്റ് പ്രദേശങ്ങളിൽ പരമാവധി താപനില 25 -28 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശനി, വെള്ളി ദിവസങ്ങളിൽ അനുഭവപ്പെട്ട 32 ഡിഗ്രി സെൽഷ്യസിനേക്കാളും 31 ഡിഗ്രി സെൽഷ്യസിനേക്കാളും കുറവാണ്. അതിനാൽ,തണുപ്പ് വർധിക്കാനാണ് സാധ്യതയെന്നും യു.എ.ഇയിലെ കാലാവസ്ഥ വിഭാ​ഗം അറിയിക്കുന്നു. യു.എ.ഇയിലെ ശൈത്യകാലം മാർച്ചിൽ അവസാനിക്കും.

കിഴക്ക് നിന്ന് ഉത്ഭവിച്ച ന്യൂനമർദ്ദം

കിഴക്ക് നിന്ന് ഉത്ഭവിച്ച ന്യൂനമർദ്ദത്തിൻ്റെ സ്വാധീനമാണ് യു.എ.ഇയിലെ ഞായറാഴ്ചത്തെ മഴയ്ക്ക് കാരണമായത്. ഇതേ തുടർന്ന് ഫുജൈറയുടെ കിഴക്കൻ തീരത്ത് ഉൾപ്പെടെ കാർമേഘങ്ങൾ രൂപപ്പെട്ടു. ഫൂജൈറ തീരത്ത് ഇത് ശനിയാഴ്ച പകൽ സമയത്ത് മഴ പെയ്യാൻ ഇടയാക്കി. തുടർന്ന്, ഈ ന്യൂനമർദ്ദം കൂടുതൽ വ്യാപിച്ചതോടെയാണ് യു.എ.ഇയിൽ ഞായറാഴ്ച രാവിലെ മുതൽ ശൈത്യകാല മഴ പെയ്യ്ത് തുടങ്ങിയത്. രാത്രി വൈകിയും അതിരാവിലെയും ദുബായിൽ നിന്ന് റാസൽ ഖൈമ വരെയുള്ള പ്രദേശങ്ങളിൽ മഴ പെയ്യ്തു. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു.

ജുമൈറ, എക്‌സ്‌പോ മേഖലകളിൽ ഇതിനകം തന്നെ ഗണ്യമായ മഴ ലഭിച്ചിട്ടുണ്ട്. ദുബായ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഉൾനാടൻ പ്രദേശങ്ങളിലും ഇതേ കാലാവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.

അബുദാബിയിലും ദുബായിലും ഞായറാഴ്ചത്തെ താപനില 20 ഡിഗ്രി സെൽഷ്യസിൽ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 9.9 ഡിഗ്രി സെൽഷ്യസാണ്

You May Also Like

More From Author

+ There are no comments

Add yours