ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിനും അഭിവൃദ്ധിയ്ക്കും റോഡുകൾ ഒരു ജീവനാഡിയാണ്. യു.എ.ഇയുടെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കാൾ കൂടുതൽ യുഎഇയിൽ ആർക്കും അതിൻ്റെ പ്രാധാന്യം അറിയില്ലായിരുന്നു.
യു.എ.ഇയിൽ 1960 കളിൽ, റോഡുകളോ ഹൈവേകളോ ഇല്ലായിരുന്നു, എന്നാൽ എല്ലായിടത്തും മരുഭൂമികൾ മാത്രമായിരുന്നപ്പോൾ സുൽത്താൻ അൽ നഹ്യാൻ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ആധുനിക തലസ്ഥാന നഗരം സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകി. വിദേശ സന്ദർശനങ്ങളെത്തുടർന്ന്, ഷെയ്ഖ് സായിദ് ആഗ്രഹിച്ചത് ചാംപ്സ്-എലിസീസ് പോലെയുള്ള വിശാലമായ റോഡുകളായിരുന്നു.
അബുദാബിയിൽ നടന്ന ഒരു പരിപാടിയിൽ, പ്രമുഖ എമിറാത്തി വ്യവസായിയും ഗ്രന്ഥകാരനും ചരിത്രകാരനുമായ മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം നടത്തിയ രസകരമായ സംഭാഷണമാണ് ഈ പഴയ മരുഭൂമിയിലെ റോഡ് കഥ പൊടിതട്ടിയെടുക്കാൻ കാരണം. ഒരിക്കൽ ഷെയ്ഖ് സായിദിനോട് അൽ ഫാഹിമിന്റെ പിതാവ് ഇന്ത്യയിലെ ബോംബെയിൽ (ഇപ്പോൾ മുംബൈ) കണ്ടത് പോലെ വിശാലമായ റോഡുകൾ യു.എ.ഇയിലും ഉണ്ടായിരുന്നെങ്കിൽ നല്ലതല്ലേ എന്ന് ചോദിച്ചു.
പണ്ട്, അൽ ഫാഹിമിൻ്റെ പിതാവ് ഷെയ്ഖ് സായിദിൻ്റെ അടുത്ത വിശ്വസ്തനായിരുന്നു. അവർ ആദ്യമായി ഇന്ത്യയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു. ഇന്ത്യയിലെ റോഡുകളെ കുറിച്ച് അങ്ങനെയാണ് അറിവുണ്ടായത്. പിന്നീട് റോഡുകളെ കുറിച്ച് പഠിക്കാൻ മാത്രമായി ഇരുവരും ഇന്ത്യയിലേക്ക് വന്നിരുന്നു.
“1959-ൽ എൻ്റെ പിതാവ് ഷെയ്ഖ് സായിദിനൊപ്പം ആദ്യമായി ഇന്ത്യയിലേക്ക് പോകുമ്പോൾ, ഇരുവരും ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ കൈവശം വച്ചിരുന്നതായി ഞാൻ ഓർക്കുന്നു. എൻ്റെ പിതാവിൻ്റെ പഴയ പാസ്‌പോർട്ട് ഇപ്പോഴും എൻ്റെ പക്കലുണ്ട്,” ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അബുദാബി ചാപ്റ്ററിൻ്റെ വാർഷിക സെമിനാറിൽ അൽ ഫാഹിം പറഞ്ഞു.
1959ൽ അബുദാബിയിൽ മരുഭൂമിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഇന്ത്യയിലെത്തി 10 വർഷത്തോളം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇവിടെ കണ്ട മാറ്റങ്ങൾ വിവരിക്കാനാകില്ലെന്നും ഫാമിലി കൗൺസിൽ ചെയർമാനും അൽ ഫാഹിം സൂപ്പർവൈസറി ബോർഡ് അംഗവുമായ അൽ ഫാഹിം പറഞ്ഞു.
1966 ഓഗസ്റ്റിൽ, ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണാധികാരിയായപ്പോൾ, ഒരു വിട്ടുവീഴ്ചയും കൂടാതെ വികസനം വേഗത്തിലാക്കാൻ അദ്ദേഹം ലക്ഷ്യമിട്ടു. “ഇന്ത്യയിലും പാരിസിലും ചെന്ന് നേരിട്ട് കണ്ട റോഡുകളാണ് മരുഭൂമിയിൽ പണിത ആദ്യ റോഡുകൾക്ക് പ്രചോദനമായത്. പിന്നീട് ഷെയ്ഖ് സായിദ് താൻ സ്വപ്നം കണ്ട യു.എ.ഇയെ പടുത്തുയർത്താൻ തുടങ്ങി.
അബുദാബിയിൽ നിർമിക്കുന്ന റോഡുകളുടെ വീതിയും രൂപകൽപ്പനയും സംബന്ധിച്ച് ഒരു ബ്രിട്ടീഷ് കമ്പനിയുടെ ടൗൺ പ്ലാനർമാരുമായി ഷെയ്ഖ് സായിദ് സംഭാഷണം നടത്തി. ബോംബെയിലും, പാരീസിലും കണ്ടത് പോലെ വലിയ റോഡുകൾ വേണം എന്നത് മാത്രമായിരുന്നു ഷെയ്ഖ് സായിദിന്റെ ഏക നിബന്ധന. എന്നാൽ യു.എ.ഇയിൽ വീതിയുള്ള റോഡുകൾ അനാവശ്യമാണെന്ന് പറ‍്ഞ ബ്രിട്ടീഷ് കമ്പനി റോഡ് നിർമ്മാണത്തിൽ നിന്നും പിൻമാറി. പിന്നീട് വന്ന അമേരിക്കൻ, കനേഡിയൻ കമ്പനികളാണ് റോഡ് നിർമ്മാണം നടത്തിയത്.
ഇന്ന്, ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും നിക്ഷേപം നടത്താനും യു.എ.ഇ ലോകോത്തര നഗരമാണ്.
+ There are no comments
Add yours