മഴമാറി – കനത്ത മൂടൽ മഞ്ഞിൽ മുങ്ങി യു.എ.ഇ

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെ മുതൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. അബുദാബി, ദുബായ്, ഷാർജ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

റാസൽഖൈമയിലെ അൽ ഷുഹാദ റോഡ്, അർജാൻ, അൽ ഫലാഹ്, അബുദാബിയിലെ അൽ ഷംഖ, ഷാർജയിലെ മിലേഹ, അൽ ഐൻ-അബുദാബി റോഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ഉമ്മിലെ ഫലജ് അൽ മുഅല്ല എന്നിവിടങ്ങളിൽ മൂടൽമഞ്ഞുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റിപ്പോർട്ട് ചെയ്തു.

റോഡുകളിൽ ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധയോടെ വാഹനമോടിക്കാൻ ആവശ്യപ്പെട്ടു.

NCM പ്രവചനമനുസരിച്ച്, ദ്വീപുകളിലും തീരപ്രദേശങ്ങളിലും കാലാവസ്ഥ വെയിലും ഭാഗികമായി മേഘാവൃതവുമായിരിക്കും. ചില പ്രദേശങ്ങളിൽ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും നല്ല തണുപ്പനുഭവപ്പെടാൻ സാധ്യതയുണ്ട്.

രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ പരമാവധി താപനില 27 നും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 23 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്ന പ്രദേശങ്ങളിൽ 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

തീരപ്രദേശങ്ങളിലും ദ്വീപുകളിലും ആപേക്ഷിക ആർദ്രത 60 മുതൽ 85 ശതമാനം വരെയും ആന്തരിക പ്രദേശങ്ങളിൽ 70 മുതൽ 90 ശതമാനം വരെയും ആയിരിക്കും.

നേരിയതോ മിതമായതോ ആയ കാറ്റ് ചിലസമയങ്ങളിൽ ഉന്മേഷദായകമാകുമെന്ന് പ്രതീക്ഷിക്കാം. NCM പ്രവചനമനുസരിച്ച് “കാറ്റ് 10 മുതൽ 25 വരെ വേഗതയിൽ തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ 35 കി.മീ / മണിക്കൂർ വരെ വേ​ഗതയിൽ എത്തും.”

You May Also Like

More From Author

+ There are no comments

Add yours