ദുബായിലെ പുതുവത്സരരാവ്; ആഘോഷങ്ങൾ കടലിൽ നിന്ന് കാണാം പ്രത്യേക ഓഫറുകൾ ഇങ്ങനെ…,

1 min read
Spread the love

ദുബായ്: ദുബായിൽ പുതുവത്സര രാവിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ദുബായ്. കടലിൽ നിന്നും പുതുവത്സര രാവിലെ വെടിക്കെട്ടുകൾ കാണാനുള്ള നവ്യാനുഭവമാണ് ദുബായ് ഒരുക്കുന്നത്.ഈ വർഷത്തെ ആഘോഷങ്ങൾക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബുധനാഴ്ച പ്രത്യേക ഓഫറുകളും പ്രീമിയം മറൈൻ ഗതാഗത സേവനങ്ങളും പുറത്തിറക്കി.

ദുബായ് ഫെറിയിലിരുന്നോ, അബ്ര(Abra)യിലോ വാട്ടർ ടാക്സിയിലോ യാത്ര ചെയ്യ്ത് കൊണ്ടും വെടിക്കെട്ടുകൾ ആസ്വദിക്കാം.

ഗംഭീരമായ ഒരു ന്യൂ ഇയർ ഷോയാണ് ദുബായ് ആർടിഎ വാഗ്ദാനം ചെയ്യുന്നത്. ക്ലോക്കിൽ 12 മണി അടിക്കുമ്പോൾ ആകാശത്ത് കരിമരുന്നുകളുടെ പ്രയോ​ഗങ്ങൾ നടക്കും.

പുതുവത്സരാഘോഷങ്ങളുടെ ഓഫറുകൾ

ദുബായ് ഫെറി

പുതുവർഷ രാവിൽ 10 മണിക്കും 10.30 നും ഇടയിൽ റൈഡുകൾ ആരംഭിക്കുകയും പുലർച്ചെ 1.30 വരെ തുടരുകയും ചെയ്യും.

മറീന മാൾ സ്റ്റേഷൻ (ദുബായ് മറീന), ഘുബൈബ സ്റ്റേഷൻ അല്ലെങ്കിൽ ബ്ലൂവാട്ടേഴ്സ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് റൈഡുകൾ നടക്കുക

സിൽവർ ക്ലാസിന് 350 ദിർഹം ഗോൾഡ് ക്ലാസിന് 525 ദിർഹം 2 മുതൽ 10 വരെ പ്രായമുള്ള കുട്ടികൾക്ക് 50 ശതമാനം കിഴിവും 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര തികച്ചും സൗജന്യവുമാണ്.

അബ്ര(Abra)

അബ്രയിലെയും സഫാരി രാത്രി 10-നും 10.30-നും ഇടയിൽ ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 1.30-ന് അവസാനിക്കും

അൽ ജദ്ദാഫ് സ്റ്റേഷൻ, അൽ ഫാഹിദി സ്റ്റേഷൻ അല്ലെങ്കിൽ അൽ ഗുബൈബ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുക.

മുതിർന്നവർക്ക് 150 ദിർഹം, 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യവുമാണ് നിരക്കുകൾ

വാട്ടർ ടാക്സി

പുതുവത്സരരാവ് കാണാനുള്ള വാട്ടർ ടാക്സി യാത്രകൾ രാത്രി 10-നും 10.30-നും ഇടയിൽ ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 1.30-ന് അവസാനിക്കും.മറീന മാൾ സ്റ്റേഷനിൽ (ദുബായ് മറീന)നിന്ന് ആരംഭിക്കുന്നു. 3,750 ദിർഹമാണ് മുതിർന്നവരുടെ നിരക്ക് 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

You May Also Like

More From Author

+ There are no comments

Add yours