മാലിന്യ പുനരുപയോ​ഗം; ആഗോള ക്ഷീര സഹകരണ സംഘവും യു.എ.ഇയും കൈകോർക്കുന്നു

1 min read
Spread the love

യു.എ.ഇ: മിഡിൽ ഈസ്റ്റിലെ റെയിൻബോ മിൽക്ക് ബ്രാൻഡും യു.എ.ഇ ആഭ്യന്തര മന്ത്രാലയവും മാലിന്യം സംസ്കരണത്തിനും പുനരുപയോ​ഗത്തിനുമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുന്നു. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി (MoCCAE) കൈകോർത്താണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

തങ്ങളുടെ 100 ടൺ ഭാരമുള്ള 2 ദശലക്ഷം റെയിൻബോ മിൽക്ക് ടിന്നുകൾ ശേഖരിക്കാൻ കമ്പനി നടപടി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ടിന്നുകൾ ശേഖരിച്ച് സംസ്കരിച്ച ശേഷം പുനരുപയോ​ഗിക്കാനാണ് തീരുമാനം. രാജ്യത്തെ 27 സ്‌കൂളുകളിലായി ഏകദേശം 30,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ രീതികൾ പ്രോത്സാഹിപ്പിക്കുക വർക്ക്‌ഷോപ്പുകളിലൂടെയും മാസ്റ്റർ ക്ലാസുകളിലൂടെയും അതിന്റെ വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ പുനരുപയോ​ഗിക്കാവുന്ന മറ്റെല്ലാ മാലിന്യങ്ങളെയും സംസ്കരിച്ച് ഉപയോ​ഗപ്രദമാക്കാനാണ് തീരുമാനം.

You May Also Like

More From Author

+ There are no comments

Add yours