ഒരു ഷോപ്പിംഗ് മാളിലൂടെ കാർ ഓടിക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും. എന്നാൽ അത്തരമൊരു അനുഭവം യു.എ.ഇയ്ക്ക് ലഭിക്കാൻ പോവുകയാണ്. ദുബായിൽ വരാനിരിക്കുന്ന ഒരു മാൾ ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകൾ മാളിൽ ഓടിക്കാൻ അനുവദിക്കും. എമാർ ആൻഡ് നൂണിൻ്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷാർജ എൻ്റർപ്രണർഷിപ്പ് ഫെസ്റ്റിവൽ (എസ്ഇഎഫ്) 2024ൽ സംസാരിക്കവെ, ദുബായ് ക്രീക്ക് ഹാർബറിലാണ് മാൾ സ്ഥിതി ചെയ്യുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഞങ്ങൾ എമിറേറ്റിന് ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കുന്നു, ഇതാദ്യമായാണ് കാറുകൾ ഒരു മാളിൽ പ്രവേശിക്കുന്നത്, അതിനാൽ ഇത് വളരെ സവിശേഷമായിരിക്കും“ അദ്ദേഹം പറഞ്ഞു.
ബുർജ് ഖലീഫയേക്കാൾ ചെറുതാണെങ്കിലും മനോഹരമായ ഒരു ടവർ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അലബ്ബാർ വെളിപ്പെടുത്തി. “ഞങ്ങൾ ടവറിന് അംഗീകാരം നൽകി, ഇപ്പോൾ നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും മനോഹരമായ ടവർ നിങ്ങളെ മെർലിൻ മൺറോയെ ഓർമ്മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ദുബായ് ക്രീക്ക് ഹാർബർ(Dubai Creek Harbor)
ലൊക്കേഷനിൽ ഒരു കിലോമീറ്റർ നീളമുള്ള ടവർ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ കമ്പനി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അലബ്ബർ വിശദീകരിച്ചു. “ഞങ്ങൾ ഒരു തെറ്റ് ചെയ്തുവെന്ന് ഞങ്ങൾ മനസ്സിലാക്കി,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഈ ടവറുകൾ നിർമ്മിക്കുന്നത് ടവറിന് അഭിമുഖമായി വരുന്ന അപ്പാർട്ടുമെൻ്റുകളിൽ നിന്ന് പണം സമ്പാദിക്കുന്നതിനാലാണ്. ടവറിൽ നിന്ന് ഞങ്ങൾ പണമുണ്ടാക്കുന്നില്ല. പാരീസിലെ എല്ലാവരും ഈഫൽ ടവറിന് അഭിമുഖമായി ഒരു അപ്പാർട്ട്മെൻ്റ് ആഗ്രഹിക്കുന്നത് പോലെ. ഞങ്ങളുടെ കെട്ടിടങ്ങൾക്ക് 50 നില മാത്രമേ ഉയരമുള്ളൂ, പിന്നെ എന്തിനാണ് ഒരു കിലോമീറ്റർ ഉയരമുള്ള ടവർ നിർമ്മിക്കേണ്ടത്? അലബ്ബർ ചോദിക്കുന്നു.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ടവറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നും ബുർജ് ഖലീഫയുടെ ‘പെൺ’ പതിപ്പായിട്ടാണ് ക്രീക്ക് ടവറിനെ കമ്പനി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ക്രീക്ക് ഹാർബർ പ്രോജക്റ്റ് ആറ് ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിക്കുകയും ‘പുതിയ നഗരകേന്ദ്രം’ ആയി മാറുകയും ചെയ്യും.
+ There are no comments
Add yours